ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുമുന്‍വശത്തുള്ള ഏറ്റുമാനൂരപ്പന്‍ ബസ്‌ബേയില്‍ ഇതുവരെ വെളിച്ചം എത്തിക്കാത്തതില്‍ പ്രധിക്ഷേധം ശക്തമാകുന്നു.വൈദ്യുതി എത്തിക്കാത്തതാണ് കാരണം. ഹരിവരാസനം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ ഈ ബസ്‌ബേക്ക് അഗീകാരം നല്‍കാന്‍ ജില്ലാപഞ്ചായത്ത് തയ്യാറാകുന്നില്ല. ഏറ്റുമാനൂരിനോടുള്ള അവഗണനയാണ് രാത്രി ബസ്‌ബേയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കു അനുഭവപ്പെടുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ മുന്‍ ജില്ലാ പഞ്ചായത്തു മെമ്പറും മാണി കോണ്‍ഗ്രസിലെ തന്നെ ജില്ലാ പ്രസിഡന്റും തമ്മിലുള്ള ശീതസമരമായിരുന്നു ഈഅവഗണനക്കുകാരണം. ഈ അവഗണനയില്‍ പ്രതിഷേധിച്ചു വിവിധ ഭക്തജനസംഘടനകള്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് .
















