കണ്ണൂര്‍: എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജനന മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ജനന മരണ രജിസ്‌ട്രേഷന്‍ ജില്ലാതല കോ ഓര്‍ഡിനേഷന്‍ സമിതി യോഗം തീരുമാനിച്ചു.
കോര്‍പറേഷന്‍ ചുറ്റുമതില്‍, ബസ് സ്റ്റാന്റ്, സിവില്‍ സ്റ്റേഷന്‍ ചുറ്റുമതില്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ വെക്കുന്നതിലൂടെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാവുമെന്ന് യോഗം വിലയിരുത്തി. ആദിവാസികള്‍ക്കിടയില്‍ രജിസ്‌ട്രേഷന്‍ കാര്യക്ഷമമായി നടപ്പാക്കും. ആശുപത്രികളില്‍ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ ആധികാരിക രേഖകള്‍ പ്രകാരമുളള പേരുകള്‍ തന്നെ രേഖപ്പെടുത്തണം. ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്ന പേരുകള്‍ തന്നെ എല്ലാ രേഖകളിലും ചേര്‍ക്കണം. അപകട മരണങ്ങള്‍ യഥാസമയം പൊലീസ് റിപ്പോര്‍ട്ട് ചെയ്യണം. ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമം പരമാവധി പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണം. 1970 ന് ശേഷമുളള ജനനമരണ രജിസ്‌ട്രേഷന്‍ രേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ംംം.രൃഹഴെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
















