കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്ത്ബസ്റ്റാന്‍ഡിലെ യാത്രക്കാര്‍ക്ക് തണലേകിയവന്‍ആല്‍മരം ആരോരുമറിയാതെ ശനിയാഴ്ചരാത്രിയില്‍വെട്ടിനീക്കി കടത്തിക്കൊണ്ടുപോയി.
പഞ്ചായത്ത്ബസ്റ്റാന്‍ഡിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് തണല്‍നല്‍കി തലഉയര്‍ത്തിനിന്ന ആല്‍മരം വെട്ടിനീക്കികടത്തിയത് ചട്ടങ്ങള്‍പാലിക്കാതെയാണെന്ന് ആക്ഷേപംഉയര്‍ന്നു. പൊതുസ്ഥലത്ത് നില്‍ക്കുന്നവൃക്ഷങ്ങള്‍ ലേലംചെയ്തുമാത്രമേവില്‍പ്പനനടത്താവൂ ലേലത്തിനുമുന്നോടിയായി പഞ്ചായത്ത് കമ്മിറ്റിതീരുമാനപ്രകാരം വിവരം വനംവകുപ്പ് അധികൃതരെഅറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വൃക്ഷത്തിന്റെ വിലനിശ്ചയിച്ചുനല്‍കിയെങ്കില്‍മാത്രമേ ലേലനടപടികള്‍ നടത്താവൂഎന്നിരിക്കെ നടപടിക്രമങ്ങള്‍ലംഘിച്ച് ആല്‍മരംവെട്ടികടത്തിക്കൊണ്ടുപോയതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. മരംമുറിച്ചുനീക്കിയത് ലേലനടപടികളില്ലാതെയാണെന്ന്പഞ്ചായത്ത് അധികൃതരും ശരിവയ്‌ക്കുന്നുണ്ട്. മുമ്പ് വൈദ്യുതിലൈന്‍ വലിക്കുന്നതുമായിബന്ധപ്പെട്ട് ഈ ആല്‍മരംമുറിച്ചുനീക്കുന്നതിന് കെഎസ്ഇബി ജീവനക്കാര്‍ മുതിര്‍ന്നഘട്ടത്തില്‍ വ്യാപമായപ്രതിഷേധം ഉയര്‍ന്നതിനേത്തുടര്‍ന്ന് മരംമുറിച്ചുനീക്കാതെ സംരക്ഷിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്.
സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് തണലൊരുക്കുന്നതിനായി ടാക്‌സിഡ്രൈവര്‍മാരാണ് ഈ പ്രദേശത്തെ മരങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിക്കൊണ്ടുവന്നത്. പ്രതിഷേധംഭയന്ന് ശനിയാഴ്ച രാത്രിയില്‍ ടാക്‌സിഡ്രൈവര്‍മാര്‍ പോയതിനുശേഷമാണ് മരംമുറിച്ചുകടത്തിയത്.
















