മോസ്‌കോ: ദക്ഷിണ റഷ്യയില്‍ മനോരോഗാശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയില്‍ വെറോനിഷിലായിരുന്നു സംഭവം. അഗ്നിബാധയെ തുടര്‍ന്ന് രണ്ടു പേരെ കാണാതായിട്ടുണ്ട്. തീപിടിത്തം നടക്കുമ്പോള്‍ നാലു ജീവനക്കാരുള്‍പ്പെടെ 74 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. തടികൊണ്ടു നിര്‍മിച്ച കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേ സമയം തീ പിടുത്തം തടയാനുള്ള സുരക്ഷാക്രമീകരണങ്ങളൊന്നും തന്നെ ആശുപത്രിയിലില്ലെന്ന് അധികൃതര്‍ പറഞ്ഞു. 2013ല്‍ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ മറ്റൊരു മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തില്‍ 37 പേരും മരിച്ചിരുന്നു. ഈ വര്‍ഷം ഇതേ ആശുപത്രിയിലുണ്ടാ തീ പിടുത്തത്തില്‍ 38 പേരും മരിച്ചിരുന്നു.
















