ആലപ്പുഴ: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാന്‍ താഴെ വീണു തുടര്‍ന്ന് സുരക്ഷാ ജീവനകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യഹിത വിഭാഗത്തിന്റെ മുഖ്യ കവാടത്തിനു സമീപം കഴിഞ്ഞ രാത്രി 10.30 നായിരുന്നു സംഭവം. പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാന്‍ നട്ട് മുറിഞ്ഞ് താഴെക്ക് നിലം പതിക്കുകയുമായിരുന്നു. ഇതേ സമയം അത്യാഹിതവിഭാഗത്തിന്റെ മുഖ്യ കവാടത്തിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗോപലകൃഷ്ണന് തലനാഴിരക്ക് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ദിവസവും നൂറുകണക്കിന് ജനങ്ങളാണ് ഈ കവാടത്തിലൂടെ അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്. ഫാനിന്റെ കാലപഴക്കവും സമയാസമയങ്ങളില്‍ അറ്റകുറ്റപണി നടത്താത്തതു മൂലമാണ് സംഭവത്തിന് കാരണം. ആശുപത്രിയിലെ മറ്റുപകരണങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: