ആലപ്പുഴ: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും നടത്തിയ ലോക് അദാലത്തില്‍ 6,609 കേസുകള്‍ ഒത്തുതീര്‍പ്പായി. ഇതില്‍ ‘ൂമിയേറ്റെടുക്കല്‍ സംബന്ധിച്ച 49 കേസുകളും 930 വാഹനാപകട കേസുകളും 28 സിവില്‍ കേസുകളും 13 കുടുംബകേസുകളും 690 ബാങ്കുവായ്‌പാ കേസുകളും 4707 ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും പെറ്റിക്കേസുകളും ഉള്‍പ്പെടും. ജില്ലയില്‍ മൊത്തം 27 ബഞ്ചുകളാണ് അദാലത്തിനായി ഏര്‍പ്പെടുത്തിയത്. കൂടാതെ പെറ്റിക്കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പത്തു മജിസ്‌ട്രേറ്റുമാര്‍ പ്രത്യേക സിറ്റിങ് നടത്തി.
‘ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ എല്ലാംകൂടി 96,05,252 രൂപയുടെ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായി. ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി വേണ്ടിവരുന്ന തുക ഉടനെ നല്‍കുന്നതാണെന്ന് സര്‍ക്കാര്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ 13 കോടി രൂപയുടെ ഒത്തുതീര്‍പ്പുകേസുകല്‍ നടന്നു. പെറ്റിക്കേസുകളില്‍ 42 ലക്ഷം രൂപയോളം പിഴയിനത്തില്‍ ഈടാക്കി തീര്‍പ്പുണ്ടായി. ലോക് അദാലത്തിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ജഡ്ജി ആനിജോണ്‍ നേതൃത്വം നല്‍കി. സര്‍വ്വീസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപന്മാരും അഭിഭാഷകരും വിവിധ കേന്ദ്രങ്ങളിലെ അദാലത്ത് ബഞ്ചുകളില്‍ സേവനം നല്‍കി.
















