കോഴിക്കോട്: നഗരത്തില്‍ വീണ്ടും കഞ്ചാവുവേട്ട. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് ഒരാഴ്ച മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ യുവാവ് രണ്ടര കിലോ കഞ്ചാവു സഹിതം വീണ്ടും പോലീസിന്റെ പിടിയിലായി.
മാറാട് ബീച്ച് പി. ജിജീഷ് എന്ന മാറാട് ഡാഡുവിനെ(32)യാണ് ടൗണ്‍ സിഐ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ ആനിഹാള്‍ റോഡില്‍വെച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അറുപതിനായിരം രൂപ വിലവരും. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ കഞ്ചാവ് മൊത്തവില്‍പ്പന ക്കാരനാണ് ഇയാള്‍. ആറു കിലോ കഞ്ചാവുമായി അടുത്തിടെ കോയമ്പത്തൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായ ഡാഡു, ഒരാഴ്ച മുമ്പാണ് അവിടുത്തെ ജയിലില്‍ നിന്നിറങ്ങിയത്. മാറാട്, മീഞ്ചന്ത ഭാഗങ്ങളില്‍ ഇയാള്‍ പതിവായി കഞ്ചാവ് എത്തിക്കാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം.
കമ്പം, തേനി മേഖലകളില്‍ നിന്ന് കൊണ്ടു വരുന്ന കഞ്ചാവ്, ചെറു പൊതികളിലാക്കിയാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വര്‍ക്ക് വിറ്റിരുന്നത്. സ്വന്തം കാറിലാണ് പതിവായി കഞ്ചാവ് കടത്തുക.
മൊബൈല്‍ ഫോണില്‍ ആവശ്യ പ്പെട്ടാല്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കും. ഇയാള്‍ അറസ്റ്റിലായതിനു ശേഷം കഞ്ചാവിനായി ഇയാളുടെ ഫോണിലേക്ക് അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരുടെ കോളുകള്‍ വന്നതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മാറാട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്.
ടൗണ്‍ എസ്‌ഐ ആര്‍. രജീഷ്, ഷാഡോ പോലീസിലെ എഎസ്‌ഐ അപ്പുണ്ണി, സിപിഒമാരായ വിഷ്ണു, പ്രവീണ്‍, രമേഷ്ബാബു, സുനില്‍കുമാര്‍, റജില്‍, വിജീഷ്, ശ്രീലിന്‍സ്, രജിത്ചന്ദ്രന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















