ഈരാറ്റുപേട്ട: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ മാരുതി വാനിന് തീ പിടിച്ചു. പമ്പ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട വടക്കേക്കരയിലെ പിടിഎംഎസ് പമ്പിലാണ് അപകടമുണ്ടായത്.
പ്ലാശനാല്‍ സ്വദേശിയുടെ ഒംമ്നി വാന്‍ പമ്പില്‍ പെട്രോള്‍ നിറച്ചുകൊണ്ടിരുന്നപ്പോള് വാനില്‍ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. തൂടര്‍ന്ന് ജീവനക്കാര്‍ വാന്‍ പമ്പിന് വെളിയിലേയ്ക്ക് ഉന്തി മാറ്റുകയായിരുന്നു. ജീവനക്കാര്‍ പമ്പിലുണ്ടായിരുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങളുപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. ഈരാറ്റുപേട്ട പോലീസും ഫയര്‍ ഫോഴ്സും എത്തിയാണ് തീയണച്ചത്. പ്ലാശനാല്‍ സ്വദേശി എബ്രാഹം സെബാസ്്റ്റിയന്റെ ഉടമസ്ഥതയിലുള്ളതാണ് വാന്‍. വാന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: