കടുത്തുരുത്തി: റയില്‍വേയുടെ വൈക്കം റോഡ് മേല്‍പ്പാലത്തിന്റെ പണി പുരോഗമിക്കുന്നു. ആപ്പാഞ്ചിറയില്‍ പാതഇരട്ടിപ്പിക്കലിന്റെ ഭാഗമായി വൈക്കം കടുത്തുരുത്തി റോഡില്‍ വരുന്ന മേല്‍പ്പാലത്തിന്റെ ഒരു വശത്തിന്റെ പണികള്‍ തീര്‍ത്ത് വാഹനഗതാഗതത്തിനായി തുറന്ന്കൊടുത്തു. എന്നാല്‍ മറുസൈഡിന്റെ പണി ദ്രുതഗതിയിലാക്കി മള്ളിയൂര്‍ റോഡിന്റെ പണിപൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പാത ഇരട്ടിപ്പിച്ച് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുള്ള റെയില്‍വേപാത ഇരട്ടിപ്പിക്കുന്നതിലൂടെ എറണാകുളം കോട്ടയം റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിലൂടെ സമയലാഭവും കൂടുതല്‍ ട്രെയിന്‍ ഓടുന്നതിനുള്ള അവസരവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: