കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ മരണത്തിനുത്തരവാദികളായ ഉന്നത പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 15 ദിവസം കഴിഞ്ഞിട്ടും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും വരുംദിവസങ്ങളില്‍ കോഴിക്കോട് നഗരം ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വേദിയാവുമെന്നും ആക്ഷന്മ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കി നാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
സത്യാവസ്ഥ പുറത്തറിയിച്ച് കുറ്റക്കാരായ ഉദ്യോഗസ ഥര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരമുഖത്തു ണ്ടാകുമെന്നും മാര്‍ച്ചിന് നേതൃത്വം നല്കിയ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് നിജേഷ് അരവിന്ദ് പറഞ്ഞു. ഷാജിക്കെതിരെ എന്തൊക്കെ അപവാദം പ്രചരിപ്പിച്ചാലും നാട്ടുകാരും കുടുംബവും അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന് കടലുണ്ടി എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷാജിയുടെ കുടുംബത്തിന് നീതികിട്ടുന്നതുവരെ എല്ലാ സമരത്തിന്റെയും മുന്‍നിരയില്‍ താനുണ്ടാവുമെന്ന് എംഎല്‍എ പറഞ്ഞു. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന് പറഞ്ഞു. എം. മെഹബൂബ്, സി. ഗംഗാധരന്, ഷാജിര്‍ റസാഖ്, കിഷന്‍ചന്ദ് തുടങ്ങിയവരും സംസാരിച്ചു. ഷാജിയുടെ സഹോദരന് പ്രശാന്ത്, സഹോദരി ഭര്‍ത്താവ് ശിവാനന്ദന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: