അമ്പലപ്പുഴ: ഓടയില്‍ നിന്നും കോരിയ മണല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. അമ്പലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു മുന്‍ഭാഗത്താണ് പിഡബ്ല്യൂഡി അധികൃതര്‍ മണല്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ബസ് സ്റ്റേഷന്റെ മുന്‍ഭാഗത്തായി തെക്കു- വടക്കു ഭാഗങ്ങളിലാണ് മണല്കൂട്ടിയിട്ടിരിക്കുന്നത്. ഇതിനുസമീപത്തുകൂടി പോകുന്ന ഇരുചക്രവാഹനങ്ങള്‍ വലിയ വാഹനങ്ങള്‍ക്കു സൈഡ് നല്കുമ്പോള് അപകടത്തില്‍പ്പെടുന്നതായും ആക്ഷേപമുയരുന്നു. കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഇതുവരെ തയ്യാറാകാത്തതില്‍ യാത്രക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മഴപെയ്യുന്ന അവസരത്തില്‍ ഈ മാലിന്യം ഉള്‍പ്പെടെയുള്ളവ വീണ്ടും ഓടയിലേക്കുതന്നെ ഒലിച്ചിറങ്ങാന്‍ സാദ്ധ്യതയുള്ളതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: