ഹരിപ്പാട്: ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസ് തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരന് പറഞ്ഞു. പോലീസ് നിയമനതട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി കാര്‍ത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് നിയമന തട്ടിപ്പിന് നേതൃത്വം നല്കിയ എസ്ഐ: സന്ദീപിനെ ഉടന്‍ കസ്റ്റഡിയിലെടുക്കണം. എസ്ഐ സന്ദീപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തി തെളിവുകള്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. കൂടാതെ ഹരിപ്പാട് മണ്ഡത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം നടത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഓരോ ദിവസവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. കേസ് സിബിഐയ്ക്ക് കൈമാറി സമഗ്രാന്വേഷണം നടത്തണം.
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കണ്‍സ്യൂമര്‍ഫെഡ്, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവടങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണം.
കാര്‍ത്തികപ്പള്ളി ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, മണ്ഡലം പ്രസിഡന്റ് എന്‍.ചിത്രാംഗദന്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമണി, പിങ്കി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഗോപിനാഥന് ഉണ്ണിത്താന്, യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് റ്റി.സജിത്, മണ്ഡലം വൈസ് പ്രസിഡന്റ് ഹര്ഷന്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമാരായ വി.കെ.ശശീന്ദ്രന്, ഭാസ്ക്കരന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്.ശരത്ചന്ദ്രകുമാര്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് പണ്ടാരച്ചിര, വൈസ് പ്രസിഡന്റ് പി.ആര്.അനില്‍കുമാര്‍, കെ.പ്രേമന്, മഹിളാമോര്‍ച്ച ഭാരാവാഹികളായ ശാന്തകുമാരിയമ്മ, സുമാരാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: