മോസ്‌കോ: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ റഷ്യ അന്തര്‍വാഹിനിയില്‍ നിന്നും മിസൈലാക്രമണം നടത്തി. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ എന്ന മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് റഖ്ഖ്ബയിലെ രണ്ട് ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു റഷ്യയുടെ ആക്രമണം. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് അന്തര്‍വാഹിനി ഉപയോഗിച്ച് മിസൈലാക്രമണം നടത്തുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗെ ഷോയ്ഗു അറിയിച്ചു.
സിറിയയിലെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ നീക്കം. അതേസമയം റഷ്യയുടെ ഈ നീക്കം അന്താരാഷ്‌ട്ര യുദ്ധനിയമങ്ങള്‍ക്ക് എതിരാണെന്നും അമേരിക്ക വിമര്‍ശിച്ചു. ഐഎസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെങ്കിലും നിരപരാധികളും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നും യുഎസ് അറിയിച്ചു. എന്നാല്‍ അന്തര്‍വാഹിനി ഉപയോഗിച്ച് മിസൈല്‍ ആക്രമണം നടത്തുന്നതു സംബന്ധിച്ച് ഇസ്രായേല്‍ അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ ഐഎസിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ആക്രമണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
റഷ്യന്‍ യാത്രാ വിമാനം ഐഎസ് ഭീകരര്‍ തകര്‍ത്തതിനെ തുടര്‍ന്ന് സപ്തംബര്‍ അവസാനത്തോടെയാണ് സിറിയയില്‍ യുദ്ധ വിമാനം ഉപയോഗിച്ചുള്ള ആക്രമണം റഷ്യ ശക്തമാക്കിയത്.
















