കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കും വിവേചനത്തിനുമെതിരെ ബിജെപിയുടെയും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.
രാവിലെ 10.30ന് നടക്കുന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് വെടിഞ്ഞ മത്സ്യത്തൊഴിലാളി രാജീവന്റെ ആശ്രിതന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും, സഹദേവന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ആ വശ്യപ്പെട്ടാണ് ധര്‍ണ്ണ. നവംബര്‍ 28ന് കോരപ്പുഴ അഴിമുഖത്തുവെച്ചുനടന്ന അപകടത്തില്‍ കണ്ണന് കടവ് മൊയ്തീന്‍കോയ, പ്രേമന് എന്നിവരെ രക്ഷപ്പെടുത്തി സഹദേവന് എന്ന സഹപ്രവര്‍ത്തകനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് രാജീവന് എന്ന മത്സ്യത്തൊഴി ലാളി മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: