Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ സിപിഎം വിഭാഗീയത വീണ്ടും കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 10:50 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ സിപിഎം വിഭാഗീയത വീണ്ടും കത്തുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ഒരുപരിധിവരെ ശമിച്ചിരുന്ന വിഭാഗീയതായാണ് ഇപ്പോള്‍ വീണ്ടും രൂക്ഷമായികൊണ്ടിരിക്കുന്നത്. എറണാകുളം ഏരിയാ സമ്മേളനത്തില്‍ വെട്ടിനിരത്തലിനിരയായ രണ്ട് വിഎസ് പക്ഷ നേതാക്കള്‍ ഔദ്യോഗിക പക്ഷം പ്രതികാര നടപടി തുടരുന്നതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. ഏരിയാ സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ട കെ.വി. മനോജ്, സോജന്‍ ആന്റണി എന്നിവരാണ് സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. ജില്ലയിലെ ഒരു പ്രമുഖ വിഎസ് പക്ഷ നേതാവ് മുഖേനയാണ് ഇവരുടെ പരാതി കൈമാറിയത്.

ഏരിയാ സമ്മേളനത്തില്‍ തോറ്റ എട്ടു പേരില്‍ നാല് പേരെ ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. എറണാകുളം മുന്‍ ഏരിയാ സെക്രട്ടറിയും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എസ.് രമേശന്‍, കലൂര്‍ ലോക്കല്‍ സെക്രട്ടറി സി. മണി, വല്ലാര്‍പാടം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. മധുസൂദനന്‍ എന്നിവരെയാണ് ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്കൊപ്പം കെ.വി. മനോജിനെയും സോജന്‍ ആന്റണിയെയും ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ അനേ്വഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബിനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.വി മനോജിനെയും സോജന്‍ ആന്റണിയെയും തിരിച്ചെടുക്കാന്‍ പാര്‍ട്ടി നേതൃത്വം വിസമ്മതിക്കുകയായിരുന്നു. ഈ ആരോപണം നിഷേധിച്ചുകൊണ്ടാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ ഇരുവരും പരാതി നല്‍കിയിരിക്കുന്നത്.

വിഎസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മറ്റിയും എറണാകുളം ഏരിയാ കമ്മറ്റിയും ഔദ്യോഗിക വിഭാഗം ആസൂത്രിതമായി പിടിച്ചെടുക്കുകയായിരുന്നു. ഏരിയാ കമ്മറ്റി അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ ഒമ്പത് പേര്‍ മത്സരിക്കുകയും ഇതില്‍ എട്ടു പേരും വിജയിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് അനേ്വഷിച്ച സംസ്ഥാന കമ്മറ്റി അംഗം സി.എന്‍. മോഹനന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ വോട്ടെടുപ്പില്‍ തോറ്റ എട്ടുപേരില്‍ ആറ് പേരെ തിരിച്ചെടുക്കാനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ ജില്ലാ കമ്മറ്റിക്ക് മുന്നില്‍ വന്നതോടെ കെ.വി. മനോജ്, സോജന്‍ ആന്റണി എന്നിവരുടെ കാര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയുടെ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ലയില്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.