പള്ളുരുത്തി: പെരുമ്പടപ്പ് ഡോ.സുരേന്ദ്രന്‍ ലൈനില്‍ ചെന്തിട്ടച്ചിറയില്‍ എബി ജോസഫ് (39) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സക്കായി സഹായം തേടുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ എബി ജോസഫ് ഏറെനാളുകളായി അസുഖബാധിതനാണെങ്കിലും അടിയന്തരമായി കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എബിയെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും ഏഴുവയസ്സുകാരി മകളും വൃദ്ധയായ മാതാവും എബിയെ ആശ്രയിച്ചാണ് കഴിയുന്നത്. എറണാകുളം പിവിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എബിക്ക് ചികിത്സക്കായി 30 ലക്ഷത്തോളം രൂപ വേണ്ടിവരും. നഗരസഭാംഗം കെ.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ച് ഐഡിബിഐ കടവന്ത്ര ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 0137104000158749. ഐഎഫ്എസ് കോഡ്: ഐബികെഎല്‍:0000137. ഫോണ്‍: 9387101803, 9946660774.
















