കോഴിക്കോട്: പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തില്‍ മാനസികവും സാമൂഹികവുമായി കരുത്തുപകര്‍ന്നാല്‍ മാത്രമേ വിദ്യാഭ്യാസം ശരിയായ വിദ്യാഭ്യാസായി മാറുകയുള്ളുവെന്ന് ചെന്നൈ ചിന്മയ മിഷനിലെ സ്വാമി മിത്രാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സനാതന ധര്‍മ്മപരിഷത്തിന്റെ ഭാഗമായി പാരമ്പര്യ സംസ്‌കൃതിയില്‍ ശാക്തീകരിക്കപ്പെട്ട യുവത്വം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതികവും അദ്ധ്യാത്മികവുമായ അറിവ് നേടി ധര്‍മ്മാചരണത്തിലൂടെ ജീവിതത്തെ നയിക്കുമ്പോഴാണ് സമൂഹം രചനാത്മകമാകുന്നത്. അറിവ് ആദ്യം നമ്മെയാണ് മാറ്റി മറിക്കേണ്ടത്. അതുവഴി സമൂഹത്തെയും മാറ്റണം. നിലവിലുള്ള സാമൂഹ്യ ജീവിതത്തിലെ പഠനത്തോട് പഠനം എന്ന സമീപനം മാറ്റേണ്ടതുണ്ട്. മറിച്ച് ക്രിയാത്മക മാറ്റത്തിനുള്ള പ്രേരക ശക്തിയായി വിദ്യാഭ്യാസം മാറണം. ശരിയായ അറിവ് നേടി നേരായ വഴിക്ക് പോകുമ്പോഴാണ് വിദ്യാഭ്യാസം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. അതുവഴി യുവത്വവും എല്ലാറ്റിനെയും സ്വാര്‍ത്ഥ ചിന്തയോടെ മാത്രം കാണാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ പാപമാണ്. അത് കുറ്റവുംകൂടിയാണ്. പെറ്റമ്മയെയും പിറന്ന നാടിനെയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമായി കാണുന്ന ഭാരതീയ സംസ്‌കൃതിയുടെ സന്ദേശമെന്നത് ശരിയായ അവബോധത്തിന്റെതാണ്. അത്തരത്തിലുള്ള അത്യുദാത്തമായ കാഴ്ചപ്പാടുകള്‍ മനസ്സില്‍ രൂപപ്പെടുത്തുവാന്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചയെയും മറ്റും സമചിത്തതയോടെ കാണാന്‍ കഴിയും. മാനസികവും ശാരീരികവുമായ കരുത്ത് നേടി സ്വയം മാറി ലോകത്തെ മാറ്റാന്‍ കഴിയുന്ന യുവസമൂഹം രൂപപ്പെടണമെന്നും സ്വാമി മിത്രാനന്ദ സരസ്വതി തുടര്‍ന്നു പറഞ്ഞു,
ചടങ്ങില്‍ സനാതന ധര്‍മ്മ പരിഷത്ത് വൈസ് ചെയര്‍മാന്‍ വി.യു ഏറാടി അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഡോ. ലക്ഷ്മി ശങ്കര്‍, കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ഡോ. അമൃത് ജി കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സുധീര്‍നമ്പീശന്‍(പുഷ്പക ബ്രാഹ്മണസേവാസംഘം), സന്നിഹിതനായിരുന്നു. ഗുരൂവായൂരപ്പന്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പി.സി. കൃഷ്ണവര്‍മ്മരാജ സ്വാഗതവും എം. ശ്രീഹരി (ഭാരതീയ വിചാരകേ
















