കാസര്‍കോട്: ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രാങ്കണത്തിലുള്ള ശ്രീ ധര്‍മ്മശാസ്താ സേവാസംഘം കഴിഞ്ഞ 49 വര്‍ഷങ്ങളിലായി നടത്തിവരുന്ന ശ്രീ അയ്യപ്പന് തിരുവിളക്ക് മഹോത്സവത്തിന്റെ 50-ാം വാര്‍ഷികം സുവര്‍ണ്ണ മഹോത്സവമായി ആഘോഷിക്കുന്നു. ഡിസംബര്‍ 9 മുതല്‍ 13ന് പുലര്‍ച്ചെ വരെയാണ് ആഘോഷം.
9 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, സമൂഹ പ്രാര്‍ത്ഥന, 10 മണിക്ക് നുള്ളിപ്പാടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ശോഭായാത്ര പുറപ്പെടും. 11 ന് തന്ത്രിവര്യര് ബ്രഹ്മശ്രീ ഉളിയ ശ്രീ വിഷ്ണു ആസ്രയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ഉച്ചയ്ക്ക് 12.30 ന് മഹാപൂജ. വൈകുന്നേരം 5 ന് എടനീര്‍ മഠം പരമപൂജ്യ ശ്രീ കേശവാനന്ദ ഭാരതി ക്ക് പൂര്‍ണ്ണകുംഭ സ്വീകരണം, 5.30 ന് ആദ്ധ്യാത്മിക സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം. സുവര്‍ണ്ണ മഹോത്സവ സമിതി അദ്ധ്യക്ഷന്‍ സി.വി.പൊതുവാള് അദ്ധ്യക്ഷത വഹിക്കും. പ്രസിഡണ്ട് വസന്തപൈ ബദിയഡുക്ക മുഖ്യാതിഥിയായിരിക്കും. ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ സമിതി അദ്ധ്യക്ഷന്‍ ഡോ.അനന്ത കാമത്ത്, ആര്‍എസ്എസ് താലൂക്ക് സംഘ ചാലക് ദിനേശ് മഠപ്പുര, ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി അഡ്വക്കറ്റ് കരുണാകരന് നായര്‍, ശ്രീ ധര്‍മ്മശാസ്താ സേവാ സംഘം അദ്ധ്യക്ഷന്‍ കെ.സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.സതീഷ്, സുവര്‍ണ്ണ മഹോത്സവ സമിതി ജന:സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുക്കും. രാത്രി 7.30ന് നൃത്തവൈഭവം, 8.30 ന് യക്ഷഗാനം, 9.00 ന് മഹാപൂജ
10ന് രാവിലെ 8 മണിക്ക് ‘സഗ്രഹ മഖ ശാസ്ത്ര് ഗായത്രി മഹായാഗം” ആരംഭം, 11.30ന് യാഗപൂര്ണ്ണാഹൂതിയും അനുഗ്രഹഭാഷണവും, ഉച്ചയ്ക്ക് 12ന് ശ്രീ സന്നിധിയില്‍ നിന്ന് തുടര്‍ച്ചയായി 18 വര്‍ഷം മുദ്ര ധരിച്ച് ശബരിമല യാത്ര പൂര്‍ത്തീകരിച്ച ഗുരുസ്വാമിമാരെയുംവിവിധ മന്ദിരങ്ങളിലെ പ്രധാന ഗുരുസ്വാമിമാരെയും ആദരിക്കല്‍.വൈകുന്നേരം 4ന് ആദ്ധ്യാത്മിക സമ്മേളനം, കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബ്രഹ്മശ്രീ രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ശബരിമല ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും മേല്‍ശാന്തിയായിരുന്ന തൃക്കളത്തൂര്‍ ആത്രശ്ശേരിമന രാമന് നമ്പൂതിരിപ്പാട് ധാര്മ്മികഭാഷണം നടത്തും. ശ്രീ.ധര്‍മ്മശാസ്താ സേവാ സംഘത്തിന്റെ മുതിര്‍ന്ന ഗുരുസ്വാമിമാരായ രാമന് മേനോന്, വിശ്വനാഥ, ശങ്കര ദേവാങ്ക, കുമാര, ബാലകൃഷ്ണ, ദിവാകര എന്നിവരെ ആദരിക്കും. രാമകൃഷ്ണ ഹൊള്ള.എസ്.വി.ടി. പാചകരത്ന പുരസ്കാരം നല്കി ആദരിക്കും. രാത്രി 7.30 ന് അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ പ്രസിഡണ്ടും പ്രസിദ്ധ സംഗീതജ്ഞനുമായ കലാരത്നം കെ.ജി.ജയന് (ജയവിജയ)തൃവതരിപ്പിക്കുന്ന സംഗീതസൗരഭം.
11ന് രാവിലെ 9 മണിക്ക് ലക്ഷാര്‍ച്ചന, ഉച്ചയ്ക്ക് 1.30 ന് നൃത്തസംഗമം, രാത്രി 7.30 ന് മലയാള പൗരാണിക നാടകം. 12 ന് രാവിലെ 6ന് ഹരിനാമ സങ്കീര്‍ത്തനം, 7 ന് ശ്രീ ധര്‍മ്മ ശാസ്താ സഹസ്രനാമ പാരായണം, 9 ന് കീര്ത്തനസുധ, വൈകുന്നേരം 6 മണിക്ക് പാലക്കൊമ്പ് എഴുന്നള്ളത്ത് കൊറക്കോട് ശ്രീ ആര്യ കാര്‍ത്ത്യായനി ക്ഷേത്ര ദിവ്യസന്നിധിയില്‍ നിന്നും ദേവനൃത്തത്തിന്റെയും വൈദ്യുത ദീപാലങ്കാരത്തിന്റെയും അകമ്പടികളോടു കൂടിയുള്ള ശോഭായാത്ര കൊറക്കോട്, മാര്‍ക്കറ്റ് റോഡ്, എം.ജി.റോഡ്, ഹെഡ് പോസ്റ്റോഫീസ്, ആനബാഗിലു, നേതാജി സര്‍ക്കിള്‍, അശ്വിനി നഗര്‍, ശിവാജി നഗര്‍ (കറന്തക്കാട്), ബാങ്ക് റോഡ്, മഠത പേട്ട വഴി മല്ലികാര്‍ജ്ജുന ക്ഷേത്രാങ്കണത്തിലെത്തിച്ചേരും. വൈകുന്നേരം 6.30 ന് നൃത്തസംഗമം, രാത്രി 10 ന് പൂജ, തായമ്പക, 11ന് അയ്യപ്പന് പാട്ട്, തുടര്‍ന്ന് ബേട്ടവിളി, പാല്‍കിണ്ടി എഴുന്നള്ളത്ത്, ആഴിപൂജ, 13 ന് പുലര്‍ച്ചെ 5.30 ന്അയ്യപ്പനും വാവരും വെട്ടും തടവും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഇതോടെ ഈ വര്‍ഷത്തെ അയ്യപ്പന് തിരുവിളക്ക് സുവര്‍ണ്ണ മഹോത്സവത്തിന് സമാപനമാകും. പത്രസമ്മേളനത്തില്‍ സുവര്‍ണ്ണ മഹോത്സവ സമിതി പ്രസിഡണ്ട് സി.വി.പൊതുവാള്, സെക്രട്ടറി കൃഷ്ണ പ്രസാദ് കൊട്ടക്കനി, ഖജാന്‍ജി രാം പ്രസാദ്, കണ്‍വീനര്‍മാരായ ബേക്കല്‍ ഭവാനി ശങ്കര്‍ റാവു, വൈ.വി. വെങ്കിട്ടരമണ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: