ശബരിമല: ശരണംമന്ത്രങ്ങള് ഉരുവിട്ട് അന്നദാനപ്രഭുവിനെ കണ്‍നിറയെ കാണാന്‍ മണികണ്ഠന്മാരെത്തി. ആറന്മുള ശബരിബാലാശ്രമത്തിലെയും ചെങ്ങന്നൂര്‍ പാണ്ടനാട് കൃഷ്ണപ്രീയ ബാലാശ്രമത്തിലെയും കൊച്ചയ്യപ്പന്മാരാണ് ഇന്നലെ ശബരിമലയില്‍ എത്തി തൊഴുത് മടങ്ങിയത്.
ശബരിബാലാശ്രമത്തില് നിന്ന് 45 കുട്ടികള്‍ ഉള്‍പ്പെടെ 60 പേരും, പാണ്ടനാട് ബാലാശ്രമത്തില്‍ നിന്ന് 22 കുട്ടികള്‍ ഉള്‍പ്പെടെ 25പേരുമാണ് എത്തിയത്. ദര്‍ശനത്തിനുശേഷം വഴിപാടുകള്‍ നടത്തി പ്രസാദവും വാങ്ങി, ശബരിമല അയ്യപ്പസേവാസമാജത്തില് നിന്നും ഭക്ഷണവും കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
ശബരി ബാലാശ്രമത്തിലെ മൂന്നുപേരും കൃഷ്ണപ്രിയ ബാലാശ്രമത്തിലെ നാലുപേരും കന്നി അയ്യപ്പന്മാരാണ്. തുടര്‍ച്ചയായി ശബരിബാലാശ്രമത്തില് 14-ാം വര്‍ഷവും കൃഷ്ണപ്രിയ ബാലാശ്രമത്തില്‍ നിന്ന് അഞ്ചാം വര്‍ഷവുമാണ് കുട്ടികള്‍ എത്തുന്നത്.
ശബരിബാലാശ്രമ പ്രമുഖ് പി.സി. ശ്രീകുമാര്‍, രവീന്ദ്രന്‍നായര്‍ നാരങ്ങാനം, മനോജ് വടകര, കൃഷ്ണപ്രിയ ബാലാശ്രമ കമ്മറ്റിയംഗം പി.കെ. അനീഷ്, ആശ്രമ പ്രമുഖ് ബാലകൃഷ്ണന്.എന്‍, ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കണ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. സന്നിധാനം സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടികള്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: