കൊച്ചി: കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ 32ാം വാര്‍ഷികാഘോഷം 5, 13 തീയതികളില്‍ നടക്കും. 5ന് വൈകിട്ട് 5.30ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രിയ ആര്‍. പൈയുടെ നേതൃത്വത്തില്‍ അറുപതിലധികം കലാകാരികള്‍ പങ്കെടുക്കുന്ന വിഷ്ണുസഹസ്രനാമ സംഗീതാര്‍ച്ചന നടക്കും.
13ന് രാവിലെ 10ന് വാര്‍ഷിക സമ്മേളനം ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാര ജേതാക്കളായ ഡോ.കെ.ചിത്രതാര, ഡോ.എടനാട് രാജന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും.
















