കളമശ്ശേരി: കഴിഞ്ഞവര്‍ഷം നവംബറില്‍ പെരിയാറ്റില്‍ അന്യസംസ്ഥാനക്കാരനെ രക്ഷിക്കുന്നതിനിടെ ജീവന്‍ ബലിനല്‍കിയ ഉല്ലാസിന്റെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. ബിജെപി കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. ബാബു, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ബിജെപി വാര്‍ഡ് മെമ്പര്‍മാരായ ബി. ജയപ്രകാശ്, ഇന്ദിര കുന്നേക്കാല, ഹരിദാസ്.എ.കെ, സജീവ് കുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എബിന്‍ രാജ്, എ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെയൊപ്പമുണ്ടായിരുന്നു. ഉല്ലാസിന്റെ ഭാര്യയ്‌ക്ക് അര്‍ഹതപ്പെട്ട ജോലി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, കേന്ദ്രത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കോഴിക്കോട് മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ജോലി നല്‍കിയത് നല്ല കാര്യം തന്നെ. എന്നാല്‍ ഹൈന്ദവ സമൂഹത്തെ മറന്നുകൊണ്ടുളള്ള സര്‍ക്കാരിന്റെ പ്രവണതയ്‌ക്കെതിരെ ബിജെപി ശക്തമായി പോരാടുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
ഐഎന്റ്റിയുസിയുടെ എംഎംറ്റി യൂണിയന്റെ ഭാരവാഹിയായിരുന്ന ഉല്ലാസിനെ അതേ യൂണിയന്റെ തന്നെ പ്രസിഡന്റായിരുന്ന കെ.വി.തോമസുപോലും മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്നത് ദയനീയമാണെന്ന് ബിജെപി കളമശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. ബാബു പറഞ്ഞു.
















