ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്മാരെല്ലാം കോണ്‍ഗ്രസിന്. ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി പ്രതിനിധിക്ക് അദ്ധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധം. വൈസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനം മുസ്ലീം ലീഗിന്റെ ബീന കൊച്ചുവാവയ്‌ക്ക് സ്വാഭാവികമായിത്തന്നെ ലഭിച്ചു. കോണ്‍ഗ്രസിലെ രാജു താന്നിക്കലിനെ വികസന സ്റ്റാന്‍ഡിങ് കമ്മറ്റിയുടെയും ബി. മെഹബൂബിനെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെയും അഡ്വ. ജി. മനോജ്കുമാറിനെ വിദ്യാഭ്യാസത്തിന്റെയും മോളി ജേക്കബിനെ പൊതുമരാമത്തിന്റെയും സി.എസ്. ഷോളിയെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷനായും തെരഞ്ഞെടുത്തു.
















