ആലപ്പുഴ: കുട്ടനാട് കാര്‍ഷിക മേഖലയില്‍ പുരുഷ തൊഴിലാളികള്‍ക്ക് പ്രതിദിനം 560 രൂപയും സ്ത്രീ തൊഴിലാളികള്‍ക്ക് 330 രൂപയുമാണ് നിലവിലുള്ള കൂലി നിരക്കെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വിതയ്‌ക്കും വളമിടീലിനും ഏക്കറിന് 375 രൂപയും നടീലിന് മുമ്പ് മരുന്നടിക്കുന്നതിന് ഏക്കറിന് 310 രൂപയും നടീലിന് ശേഷം മരുന്നടിക്കുന്നതിന് ഏക്കറിന് 375 രൂപയും മരുന്നു തളിക്കുന്നതിന് കുറ്റിയ്‌ക്ക് 45 രൂപയുമാണ് നിലവിലുള്ള കൂലി നിരക്ക്.
കുട്ടനാട് കാര്‍ഷിക മേഖല വ്യവസായബന്ധസമിതി 2014 ഓഗസ്റ്റ് 29 ന് നിശ്ചയിച്ച കൂലി നിരക്കാണിത്. ഈ കൂലി നിരക്കിനേക്കാള്‍ കൂടുതല്‍ കൂലി ഏതെങ്കിലും പ്രദേശത്ത് 2014ല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതു തുടര്‍ന്നും നല്‍കണം.
















