മലപ്പുറം: രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍.മദ്രസ അദ്ധ്യാപകനും ഓട്ടോഡ്രൈവര്‍ കൂടിയായ കൂറ്റമ്പാറ താമസിക്കുന്ന നെയ്വാതുക്കല്‍ അലി (43)യെയാണു അറസ്റ്റ്ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൂക്കോട്ടുംപാടം സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നത്.
പെണ്‍കുട്ടിയുടെ വീടിന്റെ ഭാഗത്തുനിന്നും പെണ്‍കുട്ടിയെ മാത്രമായി ഇയാള്‍ ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്നു. മദ്രസ കഴിഞ്ഞ ശേഷം കുട്ടികളെ സ്കൂളില്കൊണ്ടുപോകുന്നത് പതിവായിരുന്നു. സംഭവ ദിവസം ഓട്ടോയില്‍ മറ്റു കുട്ടികള്‍ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. മദ്രസയില്‍ ആണ്‍കുട്ടി കളെയും പെണ്‍കുട്ടികളെയും പലപ്പോഴായി പീഡിപ്പിച്ചി രുന്നതായി പരാതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: