കോട്ടയം: കേരളത്തിലെ ഭൂരിപക്ഷ സമുദായം മൃഗങ്ങളെപ്പോലെ ജീവിക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കോട്ടയത്ത് സമത്വമുന്നേറ്റ യാത്രയ്‌ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമത്വമുന്നേറ്റ യാത്രയെക്കുറിച്ച് ആലോചന തുടങ്ങിയസമയത്തുണ്ടായിരുന്ന ആരോപണങ്ങളൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇപ്പോള്‍ എസ്എന്‍ഡിപിയും വെള്ളാപ്പള്ളി നടേശനും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. കോട്ടയത്ത് നടന്ന ഒരു മതചടങ്ങില്‍ പങ്കെടുത്ത് തന്റെ ദൗത്യം ക്രൈസ്തവവല്‍ക്കരണമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഇവര്‍ക്കെന്താണ് പറയാനുള്ളതെന്നറിയാന്‍ താല്‍പ്പര്യമുണ്ട്. സമത്വമുന്നേറ്റ യാത്രയ്‌ക്കെതിരെ ഹാലിളകുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിജി തോംസണിന്റെ സുവിശേഷവത്ക്കരണാഹ്വാനത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച കാന്തപുരത്തിന്റെ പ്രസ്താവനയോടും പ്രതികരണമില്ല. എസ്എന്‍ഡിപി യോഗം നാളിതുവരെ പ്രവര്‍ത്തിച്ചുവന്നത് മാധ്യമ പിന്തുണയോടെയല്ലെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളും കേരളത്തിലെ രാഷ്‌ട്രീയ മേലാളന്മാരുമാണ് ജനങ്ങളെ രാഷ്‌ട്രീയമായി ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. മാധ്യമ ധര്‍മ്മം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം. പിണറായി വിജയനും വിഎം.സുധീരനും നയിക്കുന്ന ജാഥകള്‍ സമത്വമുന്നേറ്റ യാത്ര കടന്നുവന്ന വഴികളിലൂടെ തന്നെ നടത്തണം. ജനപങ്കാളിത്തം കൂടുതലെവിടെയെന്ന് വിലയിരുത്തുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
















