ആലപ്പുഴ: ദേശീയ ലോക്അദാലത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാകോടതി കേന്ദ്രങ്ങളിലും ഡിസംബര്‍ 12ന് ലോക്അദാലത്ത് സംഘടിപ്പിക്കും. കോടതികളില്‍ നിലവിലുള്ള സിവില്‍ ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമനല്‍, പെറ്റികേസുകളാണ് അദാലിത്തിലേക്ക് പരിഗണിക്കുന്നത്. കൂടാതെ മറ്റ് കോടതിയേതര തര്‍ക്കങ്ങളും, ബാങ്ക് വായ്‌പസംബന്ധിച്ച തര്‍ക്കങ്ങളും പരിഗണിക്കും. ജില്ലയില്‍ ഒട്ടാകെ 12,000 തര്‍ക്കങ്ങള്‍ അദാലത്തില്‍ സ്വീകരിക്കും. ഇതുവരെ 750 ഓളം തര്‍ക്കങ്ങള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. തുടര്‍ന്നും അദാലത്തില്‍ പരിഹാരംകാണുവാനുള്ള പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്നു. ആകെ 44,000 കേസുള്‍ ജില്ലയില്‍ നിലവിലുണ്ട് കഴിഞ്ഞ അദാലത്തില്‍ 10,000 കേസുകള്‍ പരിഗണിച്ചതില്‍ 6,000 കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. നിലവിലുള്ള കേസുകള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാകണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഇത്തരത്തില്‍ ലോക്അദാലത്ത് സഘടിപ്പിച്ചിരിക്കുന്നത്. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ നോട്ടീസ് കൈപ്പറ്റിയവര്‍ അദാലത്തിന് പങ്കെടുത്ത് തര്‍ക്കംപരിഹരിക്കുന്നതിനുള്ള അവസരം വിനിയോഗിക്കണമെന്ന് ജില്ലാജഡ്ജിയും ലീഗല്‍സര്‍വ്വീസ് അതോറിറ്റി ജില്ലാചെയര്‍പേഴ്‌സണുമായ ആനിജോണ്‍, ജഡ്ജിമാരായ ഹരിപ്പാല്‍, എ.ഷാജഹാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















