തിരുവല്ല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ രൂക്ഷമായി തുടരുന്നു. ഡിസിസി.യില്‍ പരാതി നല്കിയ 110 പേരില്‍ 40 പേര് മാത്രമെ ജില്ലാ നേതൃത്വം വിളിച്ചുകൂട്ടിയ സിറ്റിങില്‍ പങ്കെടുത്തുള്ള.ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതിക്കാരാണ് എത്തിയവരില്‍ ഭൂരിഭാഗവും.
പരാതിക്കാരില്‍ പകുതിയിലധികം ആളുകളും സിറ്റിങില്‍ എത്താത്തത് ഡിസിസിയോടുള്ള വിയോജിപ്പുകൊണ്ടാണന്നാണ് സൂചന.പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ഹരിദാസ് ഇടത്തിട്ട, മാത്യു കുളത്തിങ്കല്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഇന്നലെ നടന്ന സിറ്റിങില്‍ വാദം കേട്ടത്.പ്രതിഭാഗത്തുള്ള കക്ഷികളുടെ വാദം ഡിസംബര്‍ ഒന്നിന് രണ്ട് മണിക്ക് കേള്‍ക്കും.തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പരാതികളാണ് പരിഗണിച്ചതില്‍ അധികവും. സംഘടനാ പ്രവര്‍ത്തനത്തിലെ പാളിച്ചകളില്‍ വ്യക്തമായ അറിവുണ്ടായിട്ടും അവക്ക് തീരുമാനമുണ്ടാക്കാന്‍ സാധിക്കാഞ്ഞ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനെതിരെയും ജില്ലയുടെ ചുമതല ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ത് ചന്ദ്രപ്രസാദിനെതിരയും പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.കടുത്ത ഗ്രൂപ്പ് വഴക്കും സ്വജന പക്ഷപാതവും തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു.തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗംത്തിലും ജില്ലാനേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.പി.സി.സി.യ്ിലും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ലന്ന അമര്‍ഷവും ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനങ്ങള്‍ ഉണ്ടായില്ലങ്കില്‍ കടുത്ത നടപടികളിലേക്ക പോകാനാണ് നേതാക്കളുടെ തീരുമാനം.തിരുവല്ല നഗരസഭയില്‍ നേതൃത്വം എടുത്ത തീരുമാനം അര്‍ധരാത്രി അട്ടിമറിച്ച ജയകുമാറിനെ ഒഴിവാക്കി കെ.വി വര്‍ഗീസിനെ ചെയര്മാന് ആക്കിയതുല്പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാനേതൃത്വത്തിനെതിരെ പടപ്പുറപ്പാടിനുള്ള മുന്നൊരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കള്‍.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സതീഷ് ചാത്തങ്കേരിക്ക് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിലും ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ട നേതാക്കള്‍ക്ക് എതിര്പ്പുണ്ട.തിരുവല്ലയിലെ ഒരുവിഭാഗം സഭാമേലദ്ധ്യക്ഷന്മാരുടെ ചട്ടുകങ്ങളായി ജില്ലാ നേതൃത്വം മാറിയെന്ന് ആക്ഷേപവും നേതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: