കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അരയസംഘം ജില്ലാ കമ്മറ്റി യോഗം പരാതിപ്പെട്ടു. നിരവധി മത്സ്യതൊഴിലാളി സ്ത്രീകള്‍ ജോലി ചെയ്യുന്ന ഈ മാര്‍ക്കറ്റില്‍ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും സൗകര്യമില്ല. മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി അരയസംഘം മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു. യോഗത്തില്‍ രവീന്ദ്രന് കാഞ്ഞങ്ങാട്, ബാലകൃഷ്ണന് പുതിയവളപ്പ്, മധു കാസര്‍കോട്, സുരേഷ്, സതീഷന് എന്നിവര്‍ സംസാരിച്ചു. അനൂപ് സ്വാഗതവും ഗണേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: