കെ.കെ.പത്മനാഭന്
കാസര്‍കോട്: സ്ത്രീകളുടെ ഓപ്പറേഷന് വാര്‍ഡിന് സമീപം കട്ടിലില്‍ പൂച്ചയ്ക്കും സുഖപ്രസവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് സ്ത്രീകള്‍ കിടക്കുന്ന വാര് ഡിന് സമീപത്തായി ഇട്ടിരിക്കുന്ന കട്ടിലില്‍ പൂച്ചയ്ക്ക് സുഖപ്രസവം. ദിവസങ്ങളായി അവി ടെ പ്രസവിച്ച പൂച്ച കുട്ടികള്‍ക്ക് പാലൂട്ടുന്നതും, ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഈ കട്ടിലില്‍ തന്നെയാണെന്ന് രോഗികള്‍ പറഞ്ഞു. കൂട്ടിനായി മറ്റൊ രു വലിയ പൂച്ചയും ഇവിടെ വന്നിരിക്കാറുണ്ട്. പൂച്ചകുട്ടികള് രോഗികളുടെ കട്ടിലിനടിയിലൂടെ ഓടി നടക്കുന്നതും, തുണികള്‍ കടിച്ച് വലിച്ച് നശിപ്പിക്കുന്നതും മറ്റും പതിവാണെന്ന് രോഗികള്‍ പറയുന്നു.
അതിഗുരുതരമായ രോഗങ്ങള്‍ക്ക് പോലും ശസ്ത്രക്രിയ കഴിഞ്ഞ് സ്ത്രീകള്‍ കിടക്കുന്ന വാര്‍ഡിലാണ് പൂച്ചകളുടെ വിളയാട്ടം. രോഗികള്‍ക്ക് അണുബാധയുണ്ടാകാനും ജിവന് തന്നെ അപകടം സംഭവിക്കാനും സാധ്യതയേറെയുണ്ടായിട്ടും അധികാരികള്‍ക്ക് കണ്ടഭാവമില്ല. നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പൂച്ചകളെ അവിടെ നിന്ന് ഓടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് രോഗികള്‍ പറഞ്ഞു. പൂച്ചകളുടെ ശല്യം കാര ണം രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ രോഗികള്‍ക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാര്‍. പൂച്ചമുത്രത്തിന്റെയും മറ്റും നാറ്റം കാരണം ഭക്ഷണം പോ ലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും.
ഞാനും പെണ്ണാണേ…….. സ്ത്രീകളുടെ ഓപ്പറേഷന് വാര്‍ഡിന് സമീപം കട്ടിലില്‍ പ്രസവിച്ച് കിടക്കുന്ന പൂച്ചയും കുട്ടികളും….. ചിത്രം: രതീഷ് പരവനടുക്കം (ജന്മഭൂമി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: