Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോകത്ത് സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയുന്ന ഏകരാജ്യം ഭാരതം മാത്രം: എ.അജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:37 pm IST
in Kannur

മട്ടന്നൂര്‍: ലോകത്ത് ഏറ്റവും സമധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയുന്ന ഏകരാജ്യം ഭാരതം മാത്രമാണെന്ന് ഇറാഖിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഡയരക്ടറുമായ എ.അജയകുമാര്‍ ഐഎഫ്എസ് അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന മട്ടന്നൂര്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ സ്മരണിക പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് ഭീതിജനകമായ രീതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും സംസ്‌കാര സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇറാഖില്‍ നിന്ന് മൂന്ന് ബില്യന്‍ ജനങ്ങളാണ് തീവ്രവാദികള്‍ കാരണം അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്. ഈ മേഖലയില്‍ ഒന്നിനു പിറകേ ഒന്നായി രാജ്യങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഭാരതം മാത്രമായിരിക്കുമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തങ്ങള്‍ പറയുന്നതു മാത്രമേ ശരിയുള്ളൂ എന്ന് തീവ്രവാദികള്‍ ചിന്തിക്കാന്‍ തുടങ്ങിയതു മുതലാണ് രാജ്യങ്ങള്‍ നശിക്കാന്‍ തുടങ്ങിയത്. തീവ്രവാദത്തിനെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരണം. രാഷ്‌ട്രീയത്തിന് മേലേ നിന്നുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ യജ്ഞിക്കണം. ജീവിതത്തില്‍ ഒന്നുംതന്നെ വെറുതെ കിട്ടില്ലെന്നും കഠിന പരിശ്രമമുണ്ടായാല്‍ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന്‍ സലീം അഹമ്മദ് വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. എഇഒ പി.പി.രമാദേവി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എച്ച്എം എ.കെ.ഷീല സ്വാഗതവും സി.ഹേമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെയും സാഹിത്യമേഖലയിലെ ചിലരുടെ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള അസഹിഷ്ണുതാ പ്രചരണത്തെയും കൂട്ടുപിടിച്ച് എംപി നടത്തിയ പ്രസംഗം പ്രതിഷേധത്തിന് കാരണമായി. പ്രസംഗത്തിനെ ഏറിയ പങ്കും കേന്ദ്ര വിരുദ്ധ പ്രസംഗത്തിനാണ് എംപി സമയം കണ്ടെത്തിയത്. സമ്മാനം വാങ്ങാനെത്തിയ കുട്ടികളോട് എംപി നടത്തിയ രാഷ്‌ട്രീയ പ്രസംഗം അനവസരത്തിലുള്ളതാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.