കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരേയും ജനപ്രതിനിധികളേയും ബിജെപി ജില്ലാ കമ്മിറ്റി ആദരിച്ചു. 1200ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒരു ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയടക്കം 103പേര്‍ വിജയിച്ചു. ആദരിക്കല്‍ ചടങ്ങ് ബിജെപി സംസ്ഥാന പ്രസിഡന്റ് വിി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ തുടക്കമാണ്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പോടെ ഈ മാറ്റം പൂര്‍ണ്ണമാകുമെന്നും വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കാരുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു. കോട്ടയത്ത് ജനപ്രതിനിധികളെ ആദരിക്കാന്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ കേന്ദ്രീകരിച്ച് നടന്ന പോലീസ് റിക്രൂട്ട്‌മെന്റ് അഴിമതി. ആരോപണവിധേയന്‍ ആഭ്യന്തരമന്ത്രിയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവാണ്. വൈദ്യുതി, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും അഴിമതി നിറഞ്ഞതാണ്. വിദ്യാഭ്യാസ വകുപ്പില്‍ അഴിമതി മാത്രമല്ല വര്‍ഗീയ വത്ക്കരണവും നടക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് ചീഫ് സെക്രട്ടറി ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണ്ണറുടെ നടപടി ദുരൂഹമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന്‍, സെക്രട്ടറി അഡ്വ.നാരായണന്‍ നമ്പൂതിരി, ട്രഷറര്‍ എം.ബി.രാജഗോപാല്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ പി.കെ.രവീന്ദ്രന്‍, പ്രൊഫ.ബി.വിജയകുമാര്‍, ടി.എന്‍.ഹരികുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.ഹരി, കെ.എം.സന്തോഷ്‌കുമാര്‍, കേരളകോണ്‍ഗ്രസ്(നാഷണലിസ്റ്റ്)ചെയര്‍മാന്‍ അഡ്വ.നോബിള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതാക്കളായ എന്‍.കെ.സുനില്‍കുമാര്‍, എന്‍.പി.കൃഷ്ണകുമാര്‍, പി.ആര്‍.മുരളീധരന്‍, രമേശ് കാവിമറ്റം, ജിജോ ജോസഫ്, വിജയരാഘവന്‍, വത്സലഹരിദാസ്, എസ്.രതീഷ്, ജയപ്രകാശ്, സി.എന്‍.സുഭാഷ്, ഡോ.പ്രവീണ്‍ ഇട്ടിച്ചെറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















