കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക വിശേഷമാര്‍ന്നതാണ്. ആദിവസം വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ വില്വമംഗലത്ത് സ്വാമിയാര്‍ ശ്രീലകത്ത് നേക്കിയപ്പോള്‍ മഹാദേവനെ അവിടെയൊന്നും കണ്ടില്ല. ഈ അസമയത്ത് ദേവന്‍എവിടെ പോയിരിയ്‌ക്കുന്നു എന്നുചിന്തിച്ച് സ്വാമിയാര്‍ ആവലിയ മതില്‍ക്കെട്ടുമുഴുവന്‍ തിരക്കിനടന്നു.
ചുറ്റുമുള്ള ഉപദേവന്മാരുടെസമീപത്ത്, തിടപ്പള്ളിയില്‍, കൊക്കര്‍ണിയില്‍ എന്നുവേണ്ട എല്ലായിടത്തും നോക്കി നാലുഭാഗത്തുമുള്ള ഗോപുരത്തില്‍ എല്ലായിടത്തുംനോക്കി അപ്പോഴാണ് വക്കുംനാഥന്‍ മറ്റെങ്ങുമായിരുന്നില്ല എന്നുമനസ്സിലാക്കിയത്. തെക്കേ ഗോപുരത്തിന്റെ മുകളില്‍ കുമാരനല്ലൂര്‍ കാര്‍ത്തിക മഹോത്സവം കണ്ടിരിക്കുകയാണ്.
അതിന്റെ സമരണാര്‍ത്ഥം ഇപ്പോഴും കാര്‍ത്തിക നാളില്‍ അത്താഴപ്പൂജ കഴിഞ്ഞാല്‍ തെക്കേ ഗോപുരത്തില്‍ തന്ത്രി നമ്പൂതിരി വന്ന് പൂജനടത്തുക വതിവാണ്. ഭഗവാന്‍ ആസമയത്ത് അവിടെയുണ്ട്എന്ന സങ്കല്‍പ്പത്തില്‍.
















