കാസര്‍കോട്: സമത്വമുന്നേറ്റ യാത്രക്ക് സംഘപരിവാര്‍ അടക്കമുള്ള ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അവര്‍ണര്‍, സവര്‍ണര്‍ എന്നു മാത്രമാണ് ഇടതുപക്ഷത്തിന് പറയാനുള്ളത്. കുരങ്ങിന്റെ വാലിന് തീപിടിച്ച പോലെ ആയി ഇടതുപക്ഷത്തിന്റെ അവസ്ഥയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാസര്‍ക്കോട്ട് നിന്നും വൈകീട്ട് ആരംഭിച്ച സമത്വ മുന്നേറ്റ യാത്രക്ക് മുമ്പായി മധൂര്‍ മദനന്ദേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ തൊഴാനെത്തിയതായിരുന്നു എസ്.എന്‍.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മധൂര്‍ ക്ഷേത്രത്തില്‍ വെച്ച് വെള്ളാപ്പള്ളിയെ കണ്ട് ആശംസ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: