ന്യൂദല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട തമിഴ്‌നാടിന് 940 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടിയന്തര ധനസഹായം അനുവദിക്കാന്‍ ഉത്തരവിട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കേന്ദ്രഫണ്ടില്‍ നിന്നും 2,000 കോടി രൂപയുടെ അടിയന്തര സഹായമാണ് മുഖ്യമന്ത്രി ജെ. ജയലളിത ആവശ്യപ്പെട്ടിരുന്നത്. നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം, താല്‍കാലിക, സ്ഥിര പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്കായി 8,481 കോടി രൂപ വേണ്ടിവരുമെന്നാണ് കേന്ദ്രത്തിന് അയച്ച കുറിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
മഴയും വെള്ളപ്പൊക്കവും തമിഴ്‌നാട്ടിലെ വടക്കന്‍ തീരദേശ ജില്ലകളായ കടലൂര്‍, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നാല് ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു.
















