കോഴിക്കോട്: പരിസ്ഥിതിയുടെ പതനത്തിനാണ് മനുഷ്യബുദ്ധി ഇപ്പോള്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതെന്നും ബുദ്ധിശക്തി ശരിയായി വിനിയോഗിക്കുന്നതിന് ഇനിയും വൈകിക്കൂടെന്നും ഒയിസ്‌ക ഇന്റര്‍നാഷണല്‍ ആഗോള അധ്യക്ഷ ഡോ. യോഷികോ വൈ നകാനോ അഭിപ്രായപ്പെട്ടു ഒയിസ്‌ക ഇന്റര്‍നാഷണലിന്റെ 17-ാമത് ഏഷ്യ-പെസഫിക്ക് യൂത്ത് ഫോറം സെമിനാറുകളുടെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിശാല പ്രപഞ്ചത്തിലെ അസംഖ്യം സൃഷ്ടികളില്‍ ഒടുവിലത്തേതാണ് മനുഷ്യന്‍. ബുദ്ധിശക്തിയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനുഷ്യന്‍ മറന്നുപോയ സ്ഥിതിയാണുള്ളത്. മാനവരാശിയുടെ ക്ഷേമവും ഭദ്രതയും നിലനിര്‍ത്തുന്നതില്‍ ഭൂമി ഏറെ വര്‍ഷങ്ങളായി സ്‌നേഹവും ക്ഷമയും കാണിച്ചുവരികയാണ്. പ്രകൃതിയെ നിഷ്‌കരുണം നശിപ്പിച്ച് മുന്നേറിയാല്‍ ആഗോളതാപനം വര്‍ദ്ധിക്കും. ഭൂമിയുടെ ക്ഷമക്കും സ്‌നേഹത്തിനും ഒരതിരുണ്ടെന്ന് തിരിച്ചറിയണം.സാമ്പത്തിക പുരോഗതി മാത്രമല്ല വികസനത്തിന്റെ മാനദണ്ഡം. മാനവസംസ്‌ക്കാരത്തിന്റെ പവിത്രീകരണം കൂടി സാധ്യമാകണം. തകര്‍ന്ന ജപ്പാന്റെ പുനര്‍നിര്‍മ്മാണം സാധ്യമായത് ഇത് രണ്ടും സമന്വയിപ്പിച്ചതിലൂടെയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഒയിസ്‌ക ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റ് എല്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒയിസ്‌ക സെക്രട്ടറി ജനറല്‍ യസൂവാക്കി നഗായിഷി, മലേഷ്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് കമാല്‍ ബി ഇസ്മയില്‍,ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ എം. അരവിന്ദബാബു. ഡോ. ആര്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് ദൂജ (ഇന്ത്യ) , കുസെസുഗാവാറെ (ജപ്പാന്‍) എഗ്രി എഗ്രയാന (ഇന്തോനേഷ്യ) ഡോ.ഡി.കെ.ഭര്‍ഗതെ, ഡെ.എ.എസ്. മഹേശഅവരി, സുവാക്കി നഗായിക്ഷി (ജപ്പാന്‍) റെപട്ടോന്‍ മാരിയാബെറ്റ് നോഷെ (ഫിലിപ്പൈന്‍സ്), അരവിന്ദ് എം.എ ബിന്ദു ആര്‍വി (ഇന്ത്യ), അലാകൂണ്‍ (ശ്രീലങ്ക), ടി.ജെ. കെ. ജോയ്, വേദ്പാല്‍സിങ്ങ് ജിഷ്‌ന എം.വി. അജല ജെ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. ഖലീല്‍ ചൊവ്വ സ്വാഗതവും, സെമിനാര്‍കമ്മിറ്റി കണ്‍വീനര്‍ ഡോ. തോമസ് തേവര നന്ദിയും പറഞ്ഞു.
















