Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ദൗത്യമാക്കണം: സര്‍ സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 09:10 pm IST
in India

ന്യൂദല്‍ഹി: രാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സമൂഹത്തിന്റെയാകെ ദൗത്യമാക്കി മാറ്റണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത്. രോഗബാധിതനായി കിടന്ന അശോക് സിംഗാളിനെ കാണുന്നതിനായി ആശുപത്രിയിലെത്തിയ തന്നോട് സിംഗാള്‍ ആവശ്യപ്പെട്ട രണ്ടുകാര്യങ്ങള്‍ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണ പൂര്‍ത്തീകരണവും വേദപ്രചാരണവുമാണ്. അയോധ്യയിലെ മന്ദിര നിര്‍മ്മാണം നമ്മുടെയെല്ലാം ലക്ഷ്യമാണ്. അതിനായി എന്തൊക്കെയാണോ ചെയ്യേണ്ടത് അതു എല്ലാവരും ഏറ്റെടുത്തു ചെയ്യണം, സര്‍സംഘചാലക് പറഞ്ഞു.അശോക് സിംഗാള്‍ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ.മോഹന്‍ റാവു ഭാഗവത്. 

രാമക്ഷേത്ര നിര്‍മ്മാണമെന്നത് അശോക് സിംഗാളിന്റെ മാത്രമല്ല, നമ്മുടെയെല്ലാം കര്‍ത്തവ്യമാണ്. അദ്ദേഹം മാത്രമേ യാത്രയായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യം ഇനിയും ബാക്കിയാണ്. അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ ക്ഷേത്രനിര്‍മ്മാണം വീണ്ടും എല്ലാവരുടേയും സ്മരണയിലേക്കെത്തിയത് നല്ലതുതന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തെ സ്വന്തം ലക്ഷ്യമാക്കിയെടുത്ത് വരുംവര്‍ഷങ്ങളില്‍ സിംഗാളിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി എല്ലാവരും പ്രയത്‌നിക്കണം, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുധര്‍മ്മത്തിലെ സംന്യാസിയും സേനാപതിയുമായിരുന്ന അശോക് സിംഗാളിന് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചുകൊണ്ട് ഉചിതമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഭായ് തൊഗാഡിയ പ്രഖ്യാപിച്ചു. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ സോമനാഥക്ഷേത്രം പുനരുദ്ധരിച്ച പോലെ അയോധ്യയിലെ മന്ദിര നിര്‍മ്മാണവും സാധ്യമാകണം.

തൊട്ടുകൂടായ്‌മ ഇല്ലാത്ത ഭാരതത്തിനു വേണ്ടിയാണ് അശോക് സിംഗാള്‍ പ്രവര്‍ത്തിച്ചത്. ബ്രാഹ്മണന്മാരല്ലാത്ത ഒരുലക്ഷത്തോളം പേര്‍ക്ക് വേദാപരിശീലനം നല്‍കി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയോഗിച്ചതുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ഹിന്ദുധര്‍മ്മത്തില്‍ നിര്‍വഹിച്ചതെന്നും തൊഗാഡിയ പറഞ്ഞു.

അശോക് സിംഗാളിന്റെ ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഭാരത നിര്‍മ്മാണവും രാമക്ഷേത്ര നിര്‍മ്മാണവും ഒരുമിച്ചു പൂര്‍ത്തീകരിക്കേണ്ടതാണെന്ന് മുരളീ മനോഹര്‍ ജോഷി പറഞ്ഞു.

ഭാരതമാതാവ് തന്റെ വിഷമങ്ങള്‍ സമൂഹത്തോട് പറയാന്‍ നിയോഗിച്ച ആളായിരുന്നു അശോക് സിംഗാളെന്ന് സ്വാധി ഋതംഭര പറഞ്ഞു. സംഘപരമ്പരയില്‍ വ്യക്തികള്‍ക്ക് സ്ഥാനമില്ലെങ്കിലും അശോക്ജിയുടെ സ്ഥാനം എന്നും അങ്ങനെതന്നെ ഇരിക്കുമെന്നും ഋതംഭര പറഞ്ഞു.

വിഎച്ച്പി പ്രസിഡന്റ് രാഘവ റെഡ്ഡി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ.കൃഷ്ണഗോപാല്‍, ദത്താത്രേയ ഹൊസബളെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, ഡോ.ഹര്‍ഷവര്‍ദ്ധന്‍, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, തരുണ്‍ വിജയ്, മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളായ ചമ്പത് റായ്, ഓംപ്രകാശ് സിംഗാള്‍, അശോക് സിങ് ചൗഹാന്‍, വിഷ്ണുഹരി ഡാല്‍മിയ, അഡ്വ.സജി നാരായണന്‍, വിവിധ സംന്യാസി മഠത്തിന്റെ പ്രതിനിധികളായ സ്വാമി ചിന്മയാനന്ദപുരി, സ്വാമി രാഘവേന്ദ്ര, നിജാമൃത ചൈതന്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിബറ്റന്‍ ബുദ്ധസംന്യാസിമാരുടെയും സിഖ് സമുദായത്തിന്റെയും പ്രത്യേക പൂജകളുമുണ്ടായിരുന്നു. രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ദലൈലാമ, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദല്‍, വിവിധ രാഷ്‌ട്രപ്രതിനിധികള്‍ തുടങ്ങിയ പ്രമുഖരുടെ അനുശോചന സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.