ന്യൂദല്‍ഹി: രാഷ്ട്രീയ നേട്ടത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാന് ഭീകരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ളവരുമായി സഖ്യം ചേര്‍ന്നിരിക്കുകയാണെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്. എണ്‍പതുകളില്‍ കടുത്ത ഭീകരവാദത്തിന്റെ ദുരന്തം 15 വര്‍ഷത്തിലേറെ അനുഭവിച്ച പഞ്ചാബിന്റെ അന്നത്തെ അവസ്ഥ എല്ലാവര്ക്കും ഓര്‍മ്മയുണ്ടായിരിക്കണമെന്ന് സിങ് പറഞ്ഞു.
ഇപ്പോള്‍ ഐഎസ്ഐ ബന്ധുമുള്ളവരുമായി സഖ്യം കൂടിയ കോണ്‍ഗ്രസ് അവരുടെ തനിനിറം കാണിച്ചിരിക്കുകയാണ്, ഉപമുഖ്യമന്ത്രി ആരോപിച്ചു.
















