കാസര്‍കോട്: ബസ് സമയനിര്‍ണ്ണയ യോഗം നവംബര്‍ 26, ഡിസംബര്‍ 1 തീയതികളില്‍ രാവിലെ 11ന് ആര്‍ടിഒ ഓഫീസില്‍ നടക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. 26ന് കാഞ്ഞങ്ങാട് സെക്ടറില്‍ പുതുതായി പെര്‍മിറ്റിന് അപേക്ഷിച്ച മൂന്നു ബസ്സുകളുടെ സമയനിര്‍ണ്ണയം നടത്തും. ഡിസംബര്‍ ഒന്നിന് കാസര്‍കോട് സെക്ടറില്‍ രണ്ടു ബസ്സുകളുടെ സമയം നിര്‍ണ്ണയിക്കും. കൂടുതല്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ഓഫീസില്‍ നിന്നും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: