കാസര്‍കോട്: കേരസമൃദ്ധി 2015-16 പദ്ധതിയില്‍ വിത്ത് തേങ്ങ ശേഖരിക്കുന്നതിന് അനുയോജ്യമായ കുറിയ ഇനം തെങ്ങുകളുടെ മാതൃവൃക്ഷം തെരഞ്ഞെടുക്കുന്നതിനായി സാങ്കേതിക പരിജ്ഞാനമുള്ള ആളെ നിയമിക്കുന്നു. 25000 രൂപ പ്രതിമാസ ഹോണറേറിയത്തില്‍ മൂന്ന് മാസത്തേയ്ക്കാണ് നിയമനം. കാര്‍ഷിക ബിരുദമാണ് മിനിമം യോഗ്യത. കൃഷി വകുപ്പില്‍ നിന്നും വിരമിച്ച കൃഷി ഓഫീസര്‍, അതിനുമുകളിലെ തസ്തികകളില്‍ വിരമിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഇതിനായുള്ള ഒരു വാക്-ഇന്‍-ഇന്റര്‍വ്യു ഡിസംബര്‍ 15 ന് 11 മണിക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടത്തും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: