കാസര്‍കോട്: രാഷ്ട്രത്തിനുവേണ്ടി ജീവന് ത്യജിച്ച ധീരരക്തസാക്ഷികളോടുളള ആദരവ് അര്‍പ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സംഘടിപ്പിക്കുന്ന സായുധസേനാ പതാകദിനാചരണം വിജയിപ്പിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധസേന പതാകദിന നിധി സമിതിയുടെയും യോഗം തീരുമാനിച്ചു. കാര്‍ ഫഌഗുകളുടെയും ടോക്കണ്‍ ഫഌഗുകളുടെയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പതാകദിനഫണ്ട് വിമുക്തഭടന്മാര്, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് നിധി കൈകാര്യം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍സിസി ബറ്റാലിയന് എന്നിവയ്ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കും.
ജില്ലയില്‍ ഈ വര്‍ഷം പതാകനിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്ന കോളേജ്, സ്കൂള്‍, എന്‍സിസി യൂണിറ്റുകള്‍ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു. പതാകനിധിയിലേക്ക് ഉദാരമായ സംഭാവനകള്‍ നല്കി ഉദാത്തമായ ഈ ഉദ്യമത്തെ വിജയിപ്പിക്കണം, സായുധസേനാ പതാകദിന നിധിയില്‍ കുടിശ്ശിക അടക്കാനുളള സ്ഥാപനങ്ങളും വിദ്യാലയങ്ങളും നവംബര്‍ 30നകം ഒടുക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ സൈനികക്ഷേമ ഓഫീസ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കും. വിമുക്തഭടന്മാര്ക്കായുള്ള ഇസിഎച്ച്എസ് പോളിക്ലിനിക്ക് സ്ഥലം കൈമാറ്റത്തിനുളള നടപടി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ സൈനിക ബോര്‍ഡ് ആവശ്യപ്പെട്ടു. മാവുങ്കാലില്‍ അനുവദിച്ച ഭൂമിയില്‍ വിമുക്തഭടന്മാര്ക്ക് റെസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബ്രിഗേഡിയര്‍(റിട്ട) ടി.സി എബ്രഹാം, സ്ക്വാഡ്രന്‍ ലീഡര്‍ (റിട്ട) കെ. നാരായണന് നായര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് സലിം, ഡിവൈഎസ്പി (അഡ്മിനിസ്ട്രേഷന്) പി.തമ്പാന്, ജില്ലാ എംപ്ലോയ്മെന്റ്ഓഫീസര്‍ അബ്ദുറഹ്മാന് കുട്ടി, ലീഡ് ബാങ്ക് മാനേജര്‍ എന്‍.കെ അരവിന്ദാക്ഷന്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ സൈനികബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം.പി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: