തൃക്കരിപ്പൂര്‍: കാസര്‍കോട് റവന്യൂ ജില്ല ശാസ്ത്രമേളക്ക് തൃക്കരിപ്പൂര്‍ .വി.പി. പി.എം. കെ. പി.ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. രാവിലെ പാതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസമായി നടക്കുന്ന മേളക്ക് തുടക്കം കുറിച്ചത്. തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന് മേള ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി. ടി. എ. പ്രസിഡന്റ് അഡ്വ. എം. ടി.പി.കരീം അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ഡി.ഇ സൗമിനി കല്ലത്ത് മുഖ്യാതിഥിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.സുധാകരന്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ കെ.എസ്.കീര്‍ത്തിമോന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് കെ.വി.ലക്ഷമണന് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഡി.ഇ.ഒ ഡി.മഹാലിംഗേശ്വര രാജ് സ്വാഗതവും സ്കൂള്‍ പ്രധാനാധ്യാപകന് വെള്ളൂര്‍ ഗംഗാധരന് നന്ദി പറഞ്ഞു.
രാവിലെ ഒന്‍പത് മണിയോടെത്തന്നെ വിവിധ മത്സരങ്ങളിലെ പവലിയനുകള്‍ സജീവമായിരുന്നു.
സാമൂഹ്യ ശാസ്ത്രമേള, ഐടി മേള, പ്രവര്‍ത്തി പരിചയ പ്രദര്‍ശനം, വില്‍പ്പന, സെമിനാര്‍ എന്നിവ പ്രധാന വേദിയായ ഹയര്‍ സെക്കണ്ടറി സ്കൂളിലും, ഗണിത മേള സെന്റ് പോള്‍സ് എ.യു.പി.സ്കൂളിലും, പ്രവര്‍ത്തി പരിചയമേള തത്സമയ മത്സരം എന്നിവ കൂലേരി എല്‍.പി.സകൂളിലുമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: