ന്യൂദല്‍ഹി: സുനന്ദ പുഷ്‌ക്കര്‍ കൊലക്കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും സുനന്ദ പുഷ്‌ക്കറിന്റെ ഭര്‍ത്താവുമായ ശശിതരൂരിനെ ഈ മാസം തന്നെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും.
സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം പൊളോണിയം അല്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. മറ്റേതോ വിഷം ഉള്ളില്‍ ചെന്നാണ് മരണം. എഫ്ബിഐയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാകും ചോദ്യം ചെയ്യല്‍. ഇരുപത്തഞ്ചോളം ചോദ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തയ്യറാക്കിയിട്ടുണ്ട്. തരൂരിന്റെ ചോദ്യം ചെയ്യല്‍ ഇതേത് വിഷമെന്നതിലേക്ക് സൂചന നല്‍കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
സുനന്ദയുടെ ആന്തരികാവയവങ്ങളില്‍ കാണപ്പെട്ട വിഷവസ്തുവേതെന്ന് തിരിച്ചറിയാന്‍ സൂചന ലഭിക്കുന്ന തരം ചോദ്യങ്ങളാണ് തയ്യാറാക്കിയത്. അല്‍പ്രാക്‌സ് പോലുള്ള മരുന്നുകള്‍ എങ്ങനെ വാങ്ങി, എവിടെ നിന്നു വാങ്ങി, തരൂരുമായുള്ള തര്‍ക്കത്തിനിടെയാണോ അവര്‍ ഇത് കഴിച്ചത് തുടങ്ങിയ കാര്യങ്ങളും ചോദിക്കും. അവര്‍ അമിത അളവില്‍ മരുന്നുകഴിച്ചോ, എന്തിനെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടായിയത്. തുടങ്ങിയവയും ചോദിക്കും.
ആത്മഹത്യയ്‌ക്ക് പ്രേരണനല്‍കിയോയെന്ന കാര്യവും ചോദിക്കും. സുനന്ദയ്‌ക്ക് ഏതു ഡോക്ടറാണ് മരുന്നുകുറച്ചു നല്‍കിയത്. അവ ധാരാളം കഴിക്കാന്‍ എങ്ങനെ അനുമതി നല്‍കി. തുടങ്ങിയവയും തിരക്കും. തരൂര്‍ മുന്‍പ് നല്‍കിയ മൊഴിയില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. ചികില്‍സയില്‍ തരൂര്‍ ഇടപെട്ടിരുന്നുവെന്നും സൂചനകളുണ്ട്. മരിക്കും മുന്‍പ് അവര്‍ കഴിച്ച മദ്യം, കാപ്പി എന്നിവയുടെ അളവും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. പാക് പത്രപ്രവര്‍ത്തകയൈ സുനന്ദ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ തരൂര്‍ ഭീഷണിപ്പെടുത്തിയോയെന്നും അന്വേഷിക്കും.ഐപിഎല്ലുമായി ബന്ധപ്പെട്ടസാമ്പത്തിക ആരോപണവും അന്വേഷിക്കുന്നുണ്ട്.
















