Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രസാര്‍ഭാരതി പ്രൊമോഷന്‍ തര്‍ക്കം സിഎടിതീര്‍പ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 08:12 pm IST
in India

ന്യൂദല്‍ഹി: 1995 മുതല്‍ രാജ്യത്തെ ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് ഉയര്‍ന്ന തസ്തികകളില്‍ ബഹുഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കാനിടയാക്കിയ, പ്രൊമോഷന്‍ തര്‍ക്കത്തിനു സെന്‍ട്രല്‍ അഡ്മിനിസ്‌ടേറ്റീവ് ട്രിബൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചു.

അസിസന്റ് ഡയറക്ടര്‍മാരുടെ 2000 ഏപ്രില്‍ ഒന്നുവരെയുള്ള ഒഴിവുകളിലേക്ക് യുപിഎസ്‌സിയും അതിനുശേഷമുള്ള ഒഴിവുകളിലേക്ക് പ്രസാര്‍ഭാരതിയും ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മറ്റി (ഡിപിസി) വിളിച്ചുകൂട്ടി ഉേദ്യാഗക്കയറ്റം നല്‍കാന്‍ ജസ്റ്റിസ് ബി.പി. കടകായ്, കെ.എന്‍. ശ്രീവാസ്തവ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കി, നിയമന ഉത്തരവുകള്‍ നല്‍കി, നാലുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

പ്രോഗ്രാം എക്‌സിക്യൂട്ടീവുമാരില്‍ നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക്, നാലുമാസത്തിനകം ഡിപിസി വിളിച്ചുകൂട്ടി പ്രൊമോഷന്‍ നല്‍കണമെന്ന് 2002ല്‍ ഇതേ ട്രിബൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് 13 വര്‍ഷമായിട്ടും നടപ്പിലാക്കാത്തതിനെതിരെ ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിയിലാണ് സുപ്രധാന ഉത്തരവ്. പ്രസാര്‍ഭാരതി നിയമത്തില്‍ വരുത്തിയ ഭേദഗതിയെത്തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ്, കേന്ദ്ര സെക്രട്ടറിയേറ്റ് തുടങ്ങിയ കേന്ദ്ര സര്‍വ്വീസുകളില്‍ നിന്ന് നിയമിക്കപ്പെട്ടവരൊഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരെയും 2000 ഏപ്രില്‍ 1 മുതല്‍ ഡീംഡ് ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ പ്രസാര്‍ഭാരതിയിലേക്ക് മാറ്റിയിരുന്നു.

ഇത് കണക്കിലെടുത്താണ് അതിനു മുന്‍പ് വരെയുള്ള പ്രൊമോഷന്‍ നടപടികള്‍ യുപിഎസ്‌സിയും ശേഷമുള്ള വര്‍ഷങ്ങളിലേത് പ്രസാര്‍ഭാരതിയും നടത്തണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ച് ഉത്തരവിട്ടത്. ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആര്‍. ശ്രീനിവാസന്‍ നേരിട്ട് ഹാജരായാണു കേസ് വാദിച്ചത്. 21 വര്‍ഷമായി സ്ഥിരം പ്രൊമോഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇന്ത്യയിലെ മിക്ക ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങളിലും വര്‍ഷങ്ങളായി തലപ്പത്ത് ആരുമില്ല.

സ്വകാര്യ റേഡിയോ, ടെലിവിഷന്‍ ചാനലുകളുമായി കടുത്ത മത്സരം നടക്കുമ്പോഴാണ് ഈ ദുരവസ്ഥ. അസിസ്റ്റന്റ് ഡയറകര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അഡീ. ഡയറക്ടര്‍ ജനറല്‍ എന്നീ ഉയര്‍ന്ന തസ്തകകളിലെ 1034 ഒഴിവുകളില്‍ താല്‍ക്കാലിക ചുമതല നല്‍കിയവരുള്‍പ്പെടെ 189 പേര്‍ മാത്രമാണു ഇപ്പോഴുള്ളത്.

449 അസിസ്റ്റ്ന്റ് ഡയറ്കര്‍മാരുടെ ഒഴിവുകളില്‍ സ്ഥിരം നിയമനം ലഭിച്ച ഒരാള്‍ പോലുമില്ല. ഇവിടെ 126 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. 395 ഡയറക്റ്റര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 36 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയപ്പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ 160 ഒഴിവുകളില്‍ മൂന്നു പേര്‍ മാത്രമാണുള്ളത്. ഇവിടെ 11 പേര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്.14 അഡീ. ഡയറക്ടര്‍ ജനറല്‍മാരുടെ ഒഴിവുകളില്‍ മറ്റ് സര്‍വ്വീസുകളില്‍ നിന്ന് നിയമിക്കപ്പെട്ടവരുള്‍പ്പെടെ 14 പേരാണു ഇപ്പോഴുള്ളത്.

പ്രോഗ്രാം എക്‌സിക്യൂട്ടീവ്മാരായി യു.പി.എസ്.സി നേരിട്ട് നിയമിക്കുന്നവര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍മാരായി പ്രമോഷന്‍ ലഭിക്കാനുള്ള അര്‍ഹത മൂന്നു വര്‍ഷത്തെ സര്‍വ്വീസാണ്.1984മുതല്‍ നിയമിക്കപ്പെട്ടവര്‍ക്ക് ഇതുവരെയും ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥിരം പ്രൊമോഷന്‍ നല്‍കിയിട്ടില്ലാത്തതു കാരണം ആകാശവാണിയിലും ദൂരദര്‍ശനിലും ഏറെക്കാലമായി അസാധാരണമായ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ബഞ്ചിന്റെ പുതിയ ഉത്തരവ് വിവിധ സര്‍വ്വീസ് സംഘടനകള്‍ സ്വാഗതം ചെയ്തു. അത് എത്രയും വേഗം നടപ്പിലാക്കണമെന്ന് ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റ്റാഫ് അസ്സോസിയേഷന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.