ജമ്മു: ഭാരതത്തില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകളായ ഐഎസും പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബയും കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഉന്നത സൈനിക കമാന്‍ഡര്‍. പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍ 700ലധികം ഭീകര പരിശീലന കേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
16 സൈനിക വിഭാഗം കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ ലഫ്. ജനറല്‍ ആര്‍.ആര്‍ നിംബോര്‍ഖറാണ് ഇക്കാര്യമറിയിച്ചത്. പാരിസില്‍ ഐസിസ് നടത്തിയ ആക്രമണം ഇന്ത്യയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇത് പറഞ്ഞത്.
പാരീസ് മോഡല്‍ ആക്രമണം ഭാരതത്തിലും നടക്കാന്‍ സാധ്യതയുണ്ട്. പാക് അധിനിവേശ കാശ്മീരില്‍ ഏകദേശം 700 റോളം ഭീകരന്മാര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഭാരത സുരക്ഷാ ഏജന്‍സികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 35, 37 വരെ ക്യാമ്പുകളിലായാണ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ ഭാരതത്തിലേക്ക് നുഴഞ്ഞ് കയറാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഉധംപൂര്‍ ആക്രമണത്തില്‍ ജീവനോടെ പിടിയിലായ പാക് തീവ്രവാദി നവീദിന്റെ മൊഴിയില്‍ ഇക്കാര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ക്യാമ്പില്‍ 20 മുതല്‍ 30 വരെ ഭീകരരാണുള്ളത്. രാജ്യത്ത് അക്രമം അഴിച്ച് വിട്ട് ഇന്ന് ഭാരതത്തില്‍ നിലനില്‍ക്കുന്ന സമാധാനം ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ ഭീകന്മാര്‍ ഇന്ത്യന്‍ മണ്ണില്‍ വിനാശം വിതയ്‌ക്കാതിരിക്കാന്‍ കനത്ത സുരക്ഷയൊരുക്കുക എന്നതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
















