നീലേശ്വരം: നാടുനീങ്ങിയ നീലേശ്വരം മൂത്തരാജാവിന്റെ പിന്‍ഗാമിയായി പുതിയ രാജാവിന്റെ സ്ഥാനാരോഹണം (അരിയിട്ട് വാഴിക്കല്‍) ചടങ്ങ് 21ന് നടക്കും. വിവിധ കോവിലകങ്ങളിലെ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി 5 പേരെ ഒന്നാംകൂര്‍, രണ്ടാംകൂര്‍, മൂന്നാംകൂര്‍, നാലാംകൂര്‍, അഞ്ചാംകൂര്‍ എന്നീ വിധത്തില്‍ നിശ്ചയിക്കും. ഒന്നാംകൂര്‍ ആയിരിക്കും മൂത്തരാജാവ്. നാടുനീങ്ങിയ അഡ്വ.ടി.സി.സി.കൃഷ്ണവര്‍മ്മ വലിയരാജയുടെ പിന്‍ഗാമിയായി ടി.സി.കേരളവര്മ്മരാജയാണ് അധികാരമേല്‍ക്കേണ്ടത്. രണ്ടാംകൂര്‍ രാജാവായി കെ.സി.രാമവര്‍മ്മരാജ, മൂന്നാംകൂര്‍ കെ.സി.കേരളവര്‍മ്മരാജ, നാലാംകൂര്‍ എം.സി.രാമവര്‍മ്മരാജയും, പുതുതായി അഞ്ചാംകൂര്‍ രാജാവായി കെ.സി.രവിവര്മ്മരാജയും അരിയിട്ടുവാഴ്ത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: