കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍മാനായി ഇടതുമുന്നണിയിലെ വി.വി.രമേശനും, വൈസ് ചെയര്‍മാനായി ഐഎന്‍എല്ലിലെ എല്‍.സുലൈഖയും തെരഞ്ഞെടുക്കപ്പെട്ടു. വി.വി.രമേശന് അതിയാമ്പൂര് നാലാം വാര്‍ഡില്‍ നിന്നും എല്‍.സുലൈഖ കരുവളം 31 ാം വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ഇന്നലെ രാവിലെ 11 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ജില്ലാ വരണാധികാരിയായ സഹകരണ സംഘം ജില്ലാ ജോ.രജിസ്ട്രാര്‍ എം.വിജയന്റെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കൗണ്‍സിലര്‍മാരെ അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി. ബിജെപിയിലെ സി.കെ.വത്സലന്‍, ലീഗിലെ കെ.മുഹമ്മദ് കുഞ്ഞി, സിപിഎമ്മിലെ വി.വി.രമേശന് എന്നിവരാണ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചത്. ബിജെപിയിലെ സി.കെ.വത്സലന്റെ പേര് അഞ്ചാം വാര്‍ഡില്‍ നിന്നും വിജയിച്ച എച്ച്.ആര്.ശ്രീധര്‍ നിര്ദേശക്കുകയും 15ാം വാര്‍ഡില്‍ നിന്നും വിജയിച്ച എം.ബല്‍രാജ് പിന്താങ്ങുകയും ചെയ്തു. നാലാം വാര്‍ഡായ അതിയാമ്പൂരില്‍ നിന്നും ജനവിധി തേടിയ സിപിഎം സ്ഥാനാര്‍ഥി വി.വി.രമേശന്റെ പേര് 38 ാം വാര്‍ഡായ ആവിയില്‍ നിന്നും ലീഗ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മഹമ്മൂദ് മുറിയനാവി നിര്‍ദേശിച്ചപ്പോള്‍ മൂന്നാം വാര്‍ഡായ കോട്ടച്ചേരിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ഗംഗാ രാധാകൃഷ്ണന് പിന്താങ്ങി. ലീഗിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ പേര് കേണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാര്‍ഡ് 28 ല്‍ നിന്ന് വിജയിച്ച എം.എം.നാരായാണന് നിര്‍ദേശിച്ചപ്പോള്‍ 35 ല്‍ നിന്നും വിജയിച്ച അസിനാര്‍ കല്ലൂരാവ് പിന്താങ്ങി. തെരഞ്ഞെടുപ്പില്‍ 23 വോട്ട് നേടി വി.വി.രമേശന് വിജയിച്ചതായി വരണാധികാരി അറിയിച്ചു. ബിജെപിക്ക് 5, യുഡിഎഫിന് 13 ഉം വോട്ടുകളാണ് ലഭിച്ചത്. അതേ സമയം അജയന് നെല്ലിക്കാട്ട്, റംഷീദ് എന്നീ വിമത സ്ഥാനാര്‍ഥികള്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. കാഞ്ഞങ്ങാട് നഗരസഭയുടെ വികസനത്തിന് വാര്‍ഡ് തലത്തില്‍ വികസന ശില്പശാല സംഘടിപ്പിക്കുമെന്ന് സ്ഥാനം വഹിച്ചുകൊണ്ട് ചെയര്മാന് വി.വി.രമേശന് പറഞ്ഞു. വികസനത്തിന് എല്ലാ കൗണ്‍സിലര്‍മാരുടെയും പൂര്‍ണ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍മാരായ ബല്‍രാജ്, ഗംഗാ രാധാകൃഷ്ണന്, മെഹമ്മൂദ് മുറിയനാവി, സി.കെ.വത്സലന്‍, കെ.മുഹമ്മദ് കുഞ്ഞി, ഭാഗീരഥി, അജയന് നെല്ലിക്കാട്ട്, എം.പി.ജാഫര്‍, എം.എം.നാരായണന് എന്നിവര്‍ അശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഉച്ചകഴിഞ്ഞ് 2ന് നടന്ന വൈസ് ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ എല്‍.സുലൈഖയും, ബിജെപിയിലെ വിജയമുകുന്ദും യുഡിഎഫിലെ കെ.സുമതി എന്നിവരും മത്സരിച്ചു. സുലൈഖയുടെ പേര് ഖദീജ ഹമീദ് നിര്‍ദേശിച്ചു. ഷൈജ.കെ.വി പിന്താങ്ങി. വിജയമുകുന്ദിന്റെ പേര് ബല്‍രാജ് നിര്‍ദേശിച്ചപ്പോള്‍ എച്ച്.ആര്.ശ്രീധര്‍ പിന്താങ്ങി. എല്‍.സുലൈഖയെ ടി.വി.ഭാഗീരഥി നിര്‍ദേശിച്ചപ്പോള്‍ എ.നാരായണന് പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ (23) ഐഎന്‍എല്ലിലെ എല്‍.സുലൈഖയെ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. ബിജെപിക്ക് അഞ്ചും യുഡിഎഫിന് 13 ഉം വോട്ടാണ് ലഭിച്ചത്. ഇവിടെയും രണ്ട് വിമത സ്ഥാനാര്‍ഥികള്‍ വോട്ട് ചെയ്തില്ല. തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ കെ.മുഹമ്മദ് കുഞ്ഞി, സി.കെവത്സലന്, എം.എം.നാരായണന്, ഭാഗീരഥി, അജയകുമാര്‍, റംഷീദ് എന്നിവര്‍ വൈസ് ചെയര്മാന് അശംസകളര്‍പ്പിച്ച് സംസാരിച്ചു. എല്‍.സുലൈഖ മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: