കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലേക്ക് ലീഗ് കോട്ടയില്‍ വിളളലുണ്ടാക്കി ലീഗ് പ്രവര്‍ത്തകരുട വോട്ടുവാങ്ങി വിജയിച്ച മഹമൂദ് മുറിയനാവി എല്‍ഡിഎഫില്‍ ചേക്കറിയത് വിവാദമാകുന്നു. നഗരസഭയിലെ ലീഗ് നേതൃത്വത്തിന്റ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ആവി 38 ാം വാര്‍ഡിലെ ലീഗ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പൊതുസമ്മതനായ മഹമൂദ് മുറിയനാവിയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹമൂദ് ലീഗ് പ്രവര്‍ത്തകരെ വിഡ്ഡികളാക്കിക്കൊണ്ട് എല്‍ഡിഎഫില്‍ ചേക്കേറുകയായിരുന്നു. ഇത് ആവിയില്‍ ലീഗിനുള്ളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതുപക്ഷവുമായി മഹമൂദ് ധാരണയിലെത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ വി.എസ്.അച്യുതാനന്ദന് പങ്കെടുത്ത വേദിയില്‍ നിന്നും ചുവപ്പ് മാല ധരിച്ച് തന്റെ നിലപാട് മഹമൂദ് വ്യക്തമാക്കിയിരുന്നു. കൂടാതെ കയ്യൂരില്‍ നടന്ന ഡിവൈഎഫ്ഐ നടത്തുന്ന സെക്കുലര്‍ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത് ചുവപ്പണിഞ്ഞിരുന്നു. ഇന്നലെ നഗരസഭയില്‍ നടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ വി.വി.രമേശന് അനുകൂലമായി വോട്ട് ചെയ്യുന്നതില്‍ നിന്ന് മഹമൂദിനെ ആവിയിലെ പ്രവര്‍ത്തകര്‍ വിലക്കിയിരുന്നതായും കൗണ്‍സില്‍ സ്ഥാനം രാജിവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. എന്നാല്‍ ഇവരെയൊക്കെ ധിക്കരിച്ചുകൊണ്ട് ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്തത് വരും ദിവസങ്ങളില്‍ ആവിയില്‍ ലീഗിനുള്ളില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്.
അതേ സമയം തെരഞ്ഞെടുപ്പില്‍ തന്നെ തുണച്ചവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇടതുമുന്നണിക്കൊപ്പം നില്ക്കാന് തീരുമാനിച്ചതെന്ന് മഹമൂദ് മുറിയനാവി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ടാവും തന്റെ പ്രവര്‍ത്തനം. അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: