ന്യൂദല്‍ഹി: വൈവിധ്യമാണ് ഭാരതത്തിന്റെ സാമൂഹ്യ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എക്കോണോമിസ്റ്റ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലാണ് മോദി ഇക്കാര്യം എഴുതിയിരിക്കുന്നത്.
ലോകം 2016 എന്ന കവര്‍ സ്റ്റോറിയോടെയാണ് മാഗസിന്‍ പുറത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള ലോകനേതാക്കളുടെ കാരിക്കേച്ചറുകളും ഇതിലുണ്ട്. ഇതില്‍ ഐഎംഎഫ് തലവന്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡും നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് എന്നിവരെക്കുറിച്ചുമുണ്ട്.
ഭാരതത്തിന്റെ വൈവിധ്യത്തിനൊപ്പം തന്നെ വികസനസാധ്യതകളെക്കുറിച്ചും മോദി പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതീക്ഷകളെക്കുറിച്ചും 18 മാസം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും മോദി പറയുന്നുണ്ട്.
















