ആലപ്പുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കും രാഷ്‌ട്രീയപാര്‍ട്ടിക്കും പൂര്‍ണ പിന്തുണ നല്‍കുവാന്‍ കേരള ധീവരമഹാസഭ ജില്ലാ സമ്മേളനത്തില്‍ തീരുമാനമായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. വാമലോചനന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാദ്ധ്യക്ഷന്‍ ടി.കെ. രാജന്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എ. ബാഹുലേയന്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
ധീവര സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികളെടുക്കാത്ത ഉമ്മന്‍ചാണടി സര്‍ക്കാരിന്റെ നയത്തെ സമ്മേളനം അപലപിച്ചു. ധീവരസമുദായത്തെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുകയും സ്വാശ്രയ കോളേജില്‍ ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌സി കുട്ടികളുടേതുപോലെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സ്റ്റേ വാങ്ങിയ നടപടിയെയും യോഗം അപലപിക്കുകയു ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ഒഇസി വിഭാഗത്തിലെ ഇനങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കുന്നതിന് എസ്‌സി, ഒബിസി, വകുപ്പുകള്‍ പോലെ ഒഇസിക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ജലാശയങ്ങളിലെ പോളശല്യം പരിഹരിക്കാതെ മനുഷ്യാവകാശ ലംഘനം നടത്തുന്ന സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കാനും തീരുമാനിച്ചു.
ജില്ലാഭാരവാഹികളായി സജീവന്‍ ശാന്തി (അദ്ധ്യക്ഷന്‍), കെ.എം. പൂവ്, പി. രാധാകൃഷ്ണന്‍ (ഉപാദ്ധ്യക്ഷന്മാര്‍), അഡ്വ. രണ്‍ജിത് ശ്രീനിവാസ് (സെക്രട്ടറി), അജിത്, ബി. സുരേഷ് (സഹ. സെക്രട്ടറിമാര്‍), വി. അശോക് കുമാര്‍ (ഖജാന്‍ജി), കെ.വി. സോമന്‍, എ.എം. ജോജിമോന്‍, വി.ആര്‍. നരേന്ദ്രന്‍, എ.പി. വരദരാജ്, പി.ജി. ജ്യോതി (കമ്മറ്റിയംഗങ്ങള്‍), അഡ്വ. വി. പത്മനാഭന്‍, വി.ആര്‍.എം. ബാബു ( സംസ്ഥാന സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















