കാസര്‍കോട്: ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധനതുറമുഖത്തെ വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരത്തിന് തീരുമാനമായി. ഇതിനായി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തുറമുഖ നടത്തിപ്പിനായി മാനേജ്മെന്റ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറും ആര്‍ഡിഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ഡിവൈഎസ്പി, മത്സ്യഫെഡ് ജില്ലാ മാനേജര്‍, ജില്ലയില്‍ നിന്നുള്ള തീരദേശവികസന അതോറിറ്റി ഭരണസമിതിയംഗം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന് അംഗം, മത്സ്യഫെഡ് ഭരണസമിതി അംഗം എന്നിവര്‍ എക്സ്ഓഫിഷ്യോ അംഗങ്ങളും മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍, ചെറുവത്തൂര്‍ ഹാര്‍ബര്‍ വികസനസമിതി, ബോട്ടുടമകള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, മത്സ്യമൊത്ത വില്പനക്കാര്, ചില്ലറ വില്‍പ്പനക്കാര്‍, മത്സ്യവില്പന നടത്തുന്ന സ്ത്രീകള്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് മാനേജ്മെന്റ് കമ്മറ്റി.
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന വളളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അടുപ്പിക്കാന്‍ അനുമതി നല്‍കും. ഇത്തരം യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ബേസ് ഓപ്പറേഷന് സെന്ററിലും ലാന്‍ഡ് ചെയ്യുന്ന തുറമുഖത്തും മുന്‍കൂട്ടി വിവരം അറിയിക്കണം. കേരള മറൈന്‍ ഫിഷിംഗ് റഗുലേഷന് ആക്ടിന് വിധേയമായി പ്രവര്‍ത്തിക്കുന്ന എല്ലാ യാനങ്ങളെയും മത്സ്യം പിടിക്കാന്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ എല്ലാവരും സഹകരിക്കണമെ ന്നും, ആരും നിയമം കൈയിലെടുക്കരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആരും നിയമം കയ്യിലെടുക്കരുത്. തെങ്ങിന് പൂക്കുല ഉപയോഗിച്ചും മറ്റും അശാസ്ത്രീയമായി മത്സ്യം പിടിക്കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ മീന്‍ പിടിക്കുന്നത് കണ്ടെത്തിയാല്‍ പിഴ ഈടാക്കും. ഇത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: